കൂശ്മാണ്ഡ രസായനം | KUSHMANDA RASAYANA
![]() |
Ash gourd (Benincasa hispida) |
📜 REFERENCE : ASHTANGA HRUDAYAM-CHIKITSA STHANAM-KASA CHIKITSITHAM
(3rd Chapter) : 113-116 SLOKA
📖 SLOKA :
വീതത്വഗസ്ഥികൂശ്മാണ്ഡതുലാം സ്വിന്നാം പുനഃ പചേൽ
ഘട്ടയൻ സർപ്പിഷപ്രസ്ഥേ ക്ഷൗദ്രവർണ്ണേത്ര ച ക്ഷിപേൽ
ഖണ്ഡാച്ഛതം കണാ ശുണ്ഠ്യാ ദ്വിപലം ജീരകാദപി
ത്രിജാതധാന്യ മരിചം പൃഥഗർദ്ധ പലാംശകം
അവതാരിതശീതേ ച ദത്വാ ക്ഷൗദ്രം ഘൃതാർദ്ധകം
ഖജേനാമഥ്യ ച സ്ഥാപ്യം തന്നിഹന്ത്യുപയോജിതം
കാസഹിധ്മാജ്വരശ്വാസരക്തപിത്തക്ഷത ക്ഷയാൻ
ഉരസ്സന്ധാനജനനം മേധാസ്മൃതി ബലപ്രദം
അശ്വിഭ്യാം വിഹിതം ഹൃദ്യം കുശ്മാണ്ഡകരസായനം
🍀 INGREDIENTS & PREPRATION :
• കുമ്പളങ്ങ (Ash gourd (Benincasa hispida)) തോടും കുരുവും കളഞ്ഞ് 1 തുലാം എടുത്ത് പുഴുങ്ങി പിന്നീട്
• 1 ഇടങ്ങഴി നെയ്യ് ഇട്ട് ഇളക്കി കൊണ്ട് പചിക്കണം.
കുമ്പളങ്ങ തേനിന്റെ നിറം ആകുമ്പോൾ
• 100 പലം കല്ക്കണ്ടം ചേർക്കണം
2 പലം വീതം :
• തിപ്പലി
• ചുക്ക്
• ജീരകം
1/2 പലം വീതം :
• ഏലത്തരി
• ഇലവർങ്ഗം
• പച്ചില
• കൊത്തമല്ലി
• കുരുമുളക്
ഇവ പൊടിച്ച് ചേർക്കണം പാകത്തിന് വാങ്ങി തണുത്താൽ നെയ്യിൽ പകുതി (2 നാഴി) തേൻ ചേർത്ത് മത്ത് (ഖജേന) കൊണ്ട് കടഞ്ഞ് യോജിപ്പിച്ച് അടച്ച് കെട്ടി സൂക്ഷിച്ച് വയ്ക്കണം.
👨⚕️ INDICATIONS :
• കാസം
• ഹിധ്മ
• ജ്വരം
• ശ്വാസം
• രക്തപിത്തം
• ക്ഷതം
• ക്ഷയം
• ഉരസ്സന്ധാന ജനനം (ഉരസ്സിലുണ്ടായ മുറിവുകൾ കൂട്ടിച്ചേർക്കും)
• മേധ
• സ്മൃതി
• ബലപ്രദം
അശ്വികളാൽ ഉണ്ടാക്കപ്പെട്ടതും ഹൃദ്യവും ആയതാണ് കൂശ്മാണ്ഡരസായനം.
Dr. Anildas T
anildast29@gmail.com
Comments
Post a Comment