ത്രായന്ത്യാദി കഷായം | Trayantyadi Kashayam

ത്രായന്ത്യാദി കഷായം |Trayantyadi Kashayam 

ത്രായന്ത്യാദി കഷായം | Trayantyadi Kashayam
ത്രായന്തീ | Trayandi (Gentiana kurroo Royle)

📌 It is used in the Ayurvedic treatment of skin diseases, abscess, burning sensation, fever, vomiting, bleeding diseases and liver diseases.


📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM 13th CHAPTER (വിദ്രധിവൃദ്ധി ചികിത്സിതം) : 11-12 SLOKA


📖 SLOKA :

ത്രായന്തീത്രിഫലാനിംബകടുകാ മധുകം സമം

തൃവൃൽപടോലമൂലാഭ്യാം ചത്വാരോംശാഃ പൃഥക് പൃഥക്

മസൂരാന്നിസ്തുഷാദഷ്ടൗ തൽക്വാഥഃ സഘൃതോ ജയേൽ

വിദ്രധീഗുല്മവീസർപ്പദാഹമോഹമദജ്വരാൻ

തൃൺമൂർച്ഛാഛർദ്ദിഹൃദ്രോഗ പിത്താസൃക്കുഷ്ഠകാമലാ


🍀 INGREDIENTS & PREPRATION :

1. ത്രായന്തീ (Gentiana kurroo Royle)

2. നെല്ലിക്ക

3. കടുക്ക

4. താന്നിക്ക

5. വേപ്പിൻ തൊലി

6. കടുകുരോഹിണി

7. എരട്ടിമധുരം

ഇവ ഏഴും അരക്കഴഞ്ചു വീതം. ത്രികോല്പക്കൊന്നയും പടവലവും ഈരണ്ടു കഴഞ്ചുവീതം. ചണംപയറ് നാലു കഴഞ്ച്. ഇങ്ങിനെ കഷായം വെച്ചു സേവിക്കുക. യുക്തമായ നെയ്യ് മേമ്പൊടിയായി ചേർക്കണം.


👨‍⚕️ INDICATION : 

• വിദ്രധി

• ഗുല്മം

• വിസർപ്പം

• അഴൽച്ച മോഹം

• മദം

• പനി

• വെള്ളം ദാഹം

• മോഹാലസ്യം

• ഛർദ്ദി

• ഹൃദ്രോഗം

• രക്തപിത്തം

• കുഷ്ഠം

• കാമില ഇവ ശമിക്കും.

🌿 Know More About the drug Trayanthi: https://www.easyayurveda.com/2016/12/21/trayamana-gentiana-kurroo-indian-gentian/


Dr. Anildas T

anildast29@gmail.com


Comments