അഭയാരിഷ്ടം | Abhayarishta
![]() |
കടുക്ക (Terminalia chebula),Combretaceae(Family) |
📜 REFERENCE - ASHTANGAHRUDAYAM-CHIKITSA STHANAM- ARSOROGACHIKITSITHAM(8th chapter): 64-67 SLOKA
📖 SLOKA :
ദ്വിപലാംശം പൃഥക്പാദശേഷേ പൂതേ ഗുഡാത്തുലേ
ദത്വാപ്രസ്ഥം ച ധാതക്യാ സ്ഥാപയേൽ ഘൃതഭാജനേ പക്ഷാൽ സ ശിലീതോരി അഷ്ടഃ കരോത്യഗ്നിം നിഹന്തി ച
ഗുദജ ഗ്രഹണീ പാണ്ഡു കുഷ്ഠഉദരഗരജ്വരാൻ
ശ്വയഥുപ്ലീഹഹൃദ്രോഗ ഗുല്മ യക്ഷ്മവമിക്രിമീൻ
🍀 INGREDIENTS & PREPRATION :
1. അഭയ = കടുക്കാത്തോട്
8 പലം
2. നെല്ലിക്കാത്തോട് = 16 പലം
3. വിശാലാ = കാട്ടു വെള്ളരി
5 പലം
4. പാച്ചോറ്റിത്തൊലി
5. കുരുമുളക്
6. തിപ്പലി
7. വിഴാലരി
8. ഏല വാലുകം
ഇവ ഓരോന്നും 2 പലം വീതം
64 ഇടങ്ങഴി വെള്ളത്തിൽ പാകപ്പെടുത്തി 1/4 ആകുമ്പോൾ അരിച്ചെടുത്ത കഷായത്തിൽ
• 2 തുലാം ശർക്കരയും
• 16 പലം താതിരിപ്പൂവും
ചേർത്ത് യോജിപ്പിച്ച് നെയ്കുടത്തിൽ അടച്ച് കെട്ടിവയ്ക്കണം. 15 ദിവസം കഴിഞ്ഞ് എടുത്ത് അരിഷ്ടം ഉപയോഗിക്കാം.
👨⚕️ INDICATIONS :
• അർശസ്സ്
• ഗ്രഹണി
• പാണ്ഡു
• കുഷ്ഠം
• ഉദരം
• കൂട്ടു വിഷം
• ജ്വരം
• ശോഫം
• പ്ലീഹ രോഗം
• ഹൃദ്രോഗം
• ഗുൽമം
• രാജയക്ഷ്മാവ്
• ഛർദ്ദി
• കൃമിരോഗം
🩺 Dr. Anildas T
📧 anildast29@gmail.com
Comments
Post a Comment