അണു തൈലം | Anu Taila

അണു തൈലം | Anu Taila

അണു തൈലം | Anu Taila


📜 Reference: ASHTANGAHRIDAYAM SOOTRA STHANAM 20th CHAPTER (NASYA VIDHI) : 37-38 SLOKA


📖 SLOKA :

ജീവന്തീ ജലദേവദാരു ജലദ ത്വക് സേവ്യ ഗോപീ ഹിമം

ദാർവീ ത്വക് മധുക പലവ അഗരുവരീ പുണ്ഡ്രാഹ്വ വില്വ ഉൽപലം

ധാവന്യ സുരഭീ സ്ഥിരേ കൃമിഹരം പത്രം ത്രുടി രേണുകാം

കിഞ്ജല്കം കമലാത് ബലാം ശതഗുണേ ദിവ്യംഭസി ക്വാഥയേത്

തൈലാദ്രസം ദശഗുണം പരിശേഷ്യ തേന

തൈലം പചേത സലിലേന ദശൈവ വാരാൻ

പാകേ ക്ഷിപേച്ച ദശമേ സമം അജ ദുഗ്ധം

നസ്യം മഹാഗുണമുശന്തി അണുതൈലമേതത്


🍀 INGREDIENTS & PREPRATION :

1. ജീവന്തി - അടപതിയൻ

2. ജല- ഇരുവേലി

3. ദേവദാരു

4. ജലദ -മുത്തങ്ങ

5. ത്വക്

6. സേവ്യ - രാമച്ചം

7. ഗോപി - നന്നാരി

8. ഹിമം - ചന്ദനം

9. ദാർവിത്വക് - മരമഞ്ഞൾതൊലി

10. മധുക - ഇരട്ടിമധുരം

11. പ്ലവ - കുഴിമുത്തങ്ങ

12. അഗരു- അകിൽ

13. വരീ - ശതാവരി

14. പുണ്ഡരീക കരിമ്പ്

15. കൂവളവേര്

16. ചെങ്ങഴുനീർ കിഴങ്ങ്

17. ചെറുവഴുതിന

18. വെൾവഴുതിന

19. ചിറ്റീന്തൽ

20. ഓരില

21. മൂവില

22. വിഴാലരി പരിപ്പ്

23. പച്ചില

24. ചിറ്റേലം

25. അരേണുകം

26. താമരയല്ലി

27. കുറുന്തോട്ടിവേര്


മരുന്നുകൾ എല്ലാം 100 ഇരട്ടി മഴവെള്ളത്തിൽ കഷായം വച്ചു 1/10 ആക്കി വറ്റിക്കുക. അതിനെ 10 പ്രാവശ്യം ആയി എണ്ണ കാച്ചുക 10th പ്രാവശ്യം എണ്ണക്ക് സമം ആട്ടിൻ പാൽ ചേർക്കുക.


👨‍⚕️ INDICATIONS : 

നസ്യത്തിനുള്ള ഈ സ്നേഹം വളരെ ഗുണങ്ങളുള്ള അണുതൈലമാണ്.



🩺 Dr. Anildas T

📧 anildast29@gmail.com

Comments