അശോകാരിഷ്ടം | ASHOKARISHTA
![]() |
അശോകം:Saraca asoca,Fabaceae |
📜 റഫറൻസ് : ഭൈഷജ്യരത്നാവലി-66/114-118
📖 SLOKA:
🍀 INGREDIENTS & PREPARATION:
1. അശോകത്തൊലി = 1 തുലാം
ചതച്ച് 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാലിൽ ഒന്നാക്കി ശേഷിക്കുമ്പോൾ വാങ്ങിയരിച്ച് ആറിയതിനു ശേഷം
2. ശർക്കര = 200 പലം കലക്കി
3. താതിരിപ്പൂവ് = 16 പലം
1 പലം വീതം :
4. അയമോദകം
5. മുത്തങ്ങാ
6. ചുക്ക്
7. മരമഞ്ഞൾ
8. ചെങ്ങഴുനീർ കിഴങ്ങ്
9. നെല്ലിക്കാ
10. താന്നിക്കാ
11. കടുക്കാ
12. മാങ്ങണ്ടിപരിപ്പ്
13. ജീരകം
14. ആടലോടക വേര്
15. ചന്ദനം
എല്ലാം കൂടി നന്നായി പൊടിച്ച് ചേർത്ത് ഒരു കുടത്തിലാക്കി അടച്ച് കെട്ടിവെക്കുക. 1 മാസം കഴിഞ്ഞ് അരിച്ച് കുറേശ്ശെ സേവിക്കുക.
👨⚕️ INDICATIONS/BENEFITS:
• അസൃഗ്ദരം
• ജ്വരം
• രക്ത പിത്തം
• അർശസ്സ്
• അഗ്‌നി മാന്ദ്യം
• അരുചി
• പ്രമേഹം
• നീര്
📧 anildast29@gmail.com
Comments
Post a Comment