ദാഡിമാദി ഘൃതം | Dadimadi Ghrita
![]() |
Dadima - Pomegranate - Punica granatum,Lythraceae |
📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM 16th CHAPTER (PANDU ROGA CHIKITSITHAM) : 2-4SLOKA
📖 SLOKA :
ദാഡിമാൽ കുഡുബോ ധാന്യാൽ കുഡുബാർദ്ധം പലം പലം
ചിത്രകാച്ഛ്യംഗിവേരാച്ച പിപ്പല്യർദ്ധ പലം ച തൈ
കല്ക്കിതൈർ വിംശതി പലം ഘൃതസ്യ സലിലാഢകേ
സിദ്ധം ഹൃത്പാണ്ഡു ഗുൽമാർശ പ്ലീഹവാതകഫാർത്തിനുത്
ദീപനം ശ്വാസകാസഘ്നം മൂഢവാതാനുലോമനം
ദുഃഖപ്രസവിനീനാം ച വന്ധ്യാനാം ച പ്രശസ്യതേ
🍀 INGREDIENTS & PREPRATION :
1. മാതളക്ക - 4 പലം
2. കൊത്തമല്ലി - 2 പലം
1 പലം വീതം :
3. കൊടുവേലിക്കിഴങ്ങ്
4. ചുക്ക്
5. തിപ്പലി - അര പലം
ഇതെല്ലാം അരച്ച് കൽക്കമാക്കിക്കൂട്ടി 20 പലം നെയ്യ് 4 ഇടങ്ങഴി വെള്ളത്തിൽ കാച്ചി എടുക്കണം.
👨⚕️ INDICATIONS :
• ഹൃദ്രോഗം
• പാണ്ഡുരോഗം
• ഗുല്മം
• അർശസ്സ്
• പ്ലീഹ
• വാത-കഫ വികാരം
• ദീപനമാണ്
• ശ്വാസ- കാസ ശമനം
• മുടങ്ങി നിൽക്കുന്ന വായുവിനെ നേരെ പ്രവർത്തിപ്പിക്കും
• പ്രസവം ദുഃഖകരമായിരിക്കുന്നവരും, പ്രസവിക്കാതിരിക്കുന്നവരും ആയ സ്ത്രീകൾക്ക് ഈ നെയ്യ് പ്രശസ്തമാണ്.
🩺 Dr. Anildas T
📧 anildast29@gmail.com
Comments
Post a Comment