ധാന്വന്തരം ഘൃതം | DHANWANTHARAM GHRUTHAM

ധാന്വന്തരം ഘൃതം |DHANWANTHARAM GHRUTHAM 

ധാന്വന്തരം ഘൃതം | DHANWANTHARAM GHRUTHAM


📜 REFERENCE: ASHTANGAHRUDAYAM-CHIKITSA STHANAM-PRAMEHACHIKITSITHAM (12th CHAPTER): 19-23 SLOKA


📖 SLOKA :

ദശമൂലം ശടീം ദന്തീം സുരാഹ്വം ദ്വി പുനർന്നവം

മൂലം സ്നുഗർക്കയോ പഥ്യാം ഭൂകദംബമരുഷ്കരം

കരഞ്ജ വരുണാന്മൂലം പിപ്പല്യാ പൗഷ്കരം ച യത്

പൃഥഗ് ദശപലം പ്രസ്ഥാൻ യവകോലകുലത്ഥത

ത്രിംശ്ചാഷ്ടഗുണിതേ തോയേ വിചേത് പാദവർത്തിനാ

തേന ദ്വിപിപ്പലീ ചവ്യവചാ നിച്ചുള രോഹിഷൈ

ത്രിവൃദ്വിഡംഗ കമ്പില്ല ഭാർങ്ഗീ വില്വ സാധയേത്

പ്രസ്ഥം ഘൃതാജ്ജയേത് സർവാം സ്തന്മേഹാൻ പിടകാം വിഷം

പാണ്ഡു വിദ്രധി ഗുല്മാർശ ശോഫ ശോഷഗരോദരം

ശ്വാസം കാസം വമിം വൃദ്ധിം പ്ലീഹാ നം വാതശോണിതം

കുഷ്ഠോന്മാദാവസ്മാരം ധാന്വന്തരമിദം ഘൃതം


🍀 INGREDIENTS & PREPRATION :

1. വലിയ പഞ്ചമൂലം

2. ചെറിയ പഞ്ചമൂലം

3. കച്ചോലം

4. നാഗദന്തി

5. ദേവതാരം

6. വെളുത്ത തവിഴാമ

7. ചുവന്ന തവിഴാമ

8. കള്ളി വേര്

9. എരുക്കിൻ വേര്

10. കടുക്ക

11. ഭൂകദംബ = നിലക്കടമ്പ്

12. ചേർക്കുരു

13. പുങ്കിന്റെ വേർ

14. നീർമാതളം വേർ

15. തിപ്പലി വേർ

16. പുഷ്കരമൂലം

ഇവ 10 പലം വീതം

17. യവം

18. ലന്തക്കുരു

19. മുതിര

ഇവ 3 ഉം കൂടി 3 ഇടങ്ങഴി (48 പലം)

എല്ലാം കൂടി 8 ഇരട്ടി വെള്ളത്തിൽ (2304 പലം = 72 പ്രസ്ഥം) ക്വഥിക്കണം എന്നിട്ട് 1/4 ആക്കി അരിച്ച് എടുത്ത കഷായ ജലം ചേർത്ത്

20. തിപ്പലി

21. കാട്ടു തിപ്പലി വേര്

22. അത്തി തിപ്പലി വേര്

23. വയമ്പ്

24. നീർക്കടമ്പ്

25. നാന്മുകപ്പുല്ല്

26. ത്രികോല്പകൊന്ന

27. വിഴാലരി

28. കമ്പിപ്പാല

29. ചെറുതേക്ക്

30. കൂവള വേര്

ഇവ കൽക്കം ആക്കി കൂട്ടി 1 ഇടങ്ങഴി നെയ്യ് കാച്ചുക.


👨‍⚕️ INDICATIONS : 

• എല്ലാ പ്രമേഹവും ശമിപ്പിക്കും

• പ്രമേഹ പിടകകൾ

• വിഷം

• പാണ്ഡു

• വിദ്രധി

• ഗുല്മം

• അർശസ്സ്

• ശോഫം

• ശോഷം

• ഗരം

• മഹോദരം

• ശ്വാസം 

• കാസം

• ഛർദ്ദി

• വൃദ്ധി രോഗം

• പ്ലീഹ രോഗം

• വാത - ശോണിതം

• കുഷ്ഠം

• ഉന്മാദം

• അപസ്മാരം




🩺 Dr. Anildas T

📧 anildast29@gmail.com



Comments