താലീസപത്രാദി ചൂർണ്ണം | TALISAPATRADI CHOORNAM
![]() |
Talisa Patra - abies webbiana |
📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM 5th CHAPTER (RAJAYAKSHMADI CHIKITSITHAM) : 58-60 SLOKA
📖 SLOKA :
താലീസപത്രം മരിചം നാഗരം പിപ്പലി ശുഭാ
യഥോത്തരം ഭാഗവൃദ്ധാസ്ത്വഗേലേ ചാർദ്ധഭാഗികേ
തൽകൃതം ദീപനം ചൂർണ്ണം കണാഷ്ടഗുണശർക്കരം
കാസശ്വാസാരുചിച്ഛർദിപ്ലീഹഹൃദ് പാർശ്വശൂലനുത്
പാണ്ഡുജ്വരാതിസാരഘ്നം മൂഢവാതാനുലോമനം
🍀 INGREDIENTS & PREPRATION :
1. താലീസപത്രം(1 Part)
2. കുരുമുളക്(2 Part)
3. ചുക്ക്(3 Part)
4. ചെറുതിപ്പലി(4 Part)
5. ശുഭ(വംശലോചന-Bambusa bambos)(5 Part)
ഇവയെല്ലാം ഉത്തരോത്തരം ഓരോ ഭാഗം വർദ്ധിപ്പിച്ച കണക്കിലും
5. ഇലവർങ്ഗം(Cinnamon)
6. ഏലത്തരി(Cardamom)
ഇവ അർദ്ധാംശം(1/2 Parts Each) വീതമായിട്ടും എടുക്കണം, അതുകൊണ്ടുണ്ടാക്കിയ പൊടി തിപ്പലിയുടെ എട്ടിരട്ടിക്കണക്കിന് പഞ്ചസാര(32 Part) ചേർത്ത് ഉപയോഗിക്കുക.
👨⚕️ INDICATIONS :
• കാസം
• ശ്വാസം
• അരുചി
• ഛർദി
• പ്ലീഹ
• ഹൃദയ വേദന
• പാർശ്വ വേദന
• പാണ്ഡു രോഗം
• ജ്വരം
• അതിസാരം
• മൃഢവാതാനുലോമനം (ഗതി മുടങ്ങി നിൽക്കുന്ന വായുവിനെ നേരെ പ്രവൃത്തിപ്പിക്കും)
Comments
Post a Comment