വാശാ ഘൃതം / വൃഷ ഘൃതം | Vrisha Ghritam / Vasa Ghritam

വാശാ ഘൃതം / വൃഷ ഘൃതം | Vrisha Ghritam / Vasa Ghritam

വാശാ ഘൃതം / വൃഷ ഘൃതം | Vrisha Ghritam / Vasa Ghritam
Vasa / ആടലോടകം(Malabar Nut) : Justicia adhatoda,Acanthaceae


📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM 2nd CHAPTER (RAKTHA PITHA CHIKITSITHAM) : 40-42 SLOKA


📖 SLOKA :

സമൂലമസ്തകം ക്ഷുണ്ണം വൃഷമഷ്ടഗുണ അംഭസി

പക്ത്വാഷ്ടാംശാവശേഷേണ ഘൃതം തേന വിപാചയേത്

തൽപുഷ്പഗർഭം തച്ഛീതം സക്ഷൗദ്രം പിത്തശോണിതം പിത്തഗുൽമജ്വരശ്വാസകാസ ഹൃദ്രോഗകാമലാ

തിമിരഭ്രമവീസർപ്പസ്വരസാദാംശ്ച നാശയേത്


🍀 INGREDIENTS & PREPRATION :

• വൃഷം - ആടലോടകം വേരും ശാഖകളും ഉൾപ്പടെ മുഴുവനും എടുത്തു നുറുക്കി ചതച്ചു 8 ഇരട്ടി വെള്ളത്തിൽ പചിച്ച് എട്ടിൽ ഒന്നാക്കി ശേഷിപ്പിച്ച ആ കഷായജലം കൂട്ടി ആടലോടകത്തിന്റെ പൂവ് കൽക്കമാക്കി നെയ്യ് പാകം ചെയ്യണം. അരിച്ചു തണുത്ത ശേഷം ആ നെയ്യ് തേൻ🍯 ചേർത്ത് സേവിക്കണം.


👨‍⚕️ INDICATIONS : 

• രക്‌തപിത്തം

• പിത്ത ഗുൽമം

• ജ്വരം

• ശ്വാസം

• കാസം

• ഹൃദ്രോഗം

• കാമല

• തിമിരം

• ബുദ്ധിഭ്രമം

• വീസർപ്പം

• സ്വര സാദം


📧 anildast29@gmail.com

Comments