വ്യോഷാദി വടകം | Vyoshadi Vatakam
![]() |
📜 Reference: ASHTANGAHRIDAYAM UTHARA STHANAM 20th CHAPTER (NASAROGA PRADHISHEDHAM) : 5th SLOKA
📖 SLOKA :
വ്യോഷതാലീസചവികതിന്ത്രിണീകഅമ്ലവേതസം
സാഗ്ന്യജാജിദ്വിപലീകമേലാത്വക്പത്രപാദികം
ജീർണ്ണാദ്ഗുളാത്തുലാർദ്ധേന പക്വേന വടകീകൃതം
പീനസശ്വാസകാസഘ്നം രുചിസ്വരകരം പരം
🍀 INGREDIENTS & PREPRATION :
1. ചുക്ക്
2. കുരുമുളക്
3. തിപ്പലി
4. താലീസപത്രം
5. കാട്ട് മുളകിൻ്റെ വേര്
6. കോൽപുളി
7. ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്
8. കൊടുവേലി കിഴങ്ങ്
9. ജീരകം
ഇവ 2 പലം വീതം
10. ഏലത്തരി
11. ഇലവർങ്ഗം
ഇവ അരപ്പലം എല്ലാം കൂടി പൊടിച്ച്
12. പഴയ ശർക്കര അരത്തുലാം
ചേർത്ത് പാകം ചെയ്ത് അതിൽ ഇട്ട് ഗുളിക ആക്കുക.
👨⚕️ INDICATIONS :
• പീനസം
• ശ്വാസം
• കാസം
• ഏറ്റവും രുചിയേയും, സ്വരത്തേയും ഉണ്ടാക്കുന്നു.
🩺 Dr. Anildas T
📧 anildast29@gmail.com
Comments
Post a Comment