അമൃതോത്തരം കഷായം | AMRUTHOTHARAM KASHAYAM

അമൃതോത്തരം കഷായം | AMRUTHOTHARAM KASHAYAM

അമൃതോത്തരം കഷായം | AMRUTHOTHARAM KASHAYAM
അമൃതോത്തരം കഷായം | AMRUTHOTHARAM KASHAYAM

📜 REFERENCE: സഹസ്രയോഗം-ജ്വരം / നാഗരാദി കഷായം

📖 SLOKA:

നാഗരാമൃതഹരീതകീ ക്രമാന്നാഗ ഹസ്തനയനാംഘ്രിഭാഗശ:

സാധുസിദ്ധമുദകം സശർക്കരം നാശയത്യഖിലദോഷജം ജ്വരം


🍀 INGREDIENTS & 👨‍⚕️ INDICATIONS:

1. നാഗര(ചുക്ക്) 🍠{Zingiber officinale}

2. അമൃത(ചിറ്റമൃത് ) 🌿{Tinospora cordifolia}

3. ഹരീതകീ(കടുക്ക) 🫒{Terminalia chebula}

ഇവ എടുക്കേണ്ട ഭാഗം ഇനി പറയുന്ന രീതിയിലാണ് :

• 8 ദിക്കുകളിലായി 8 ആനകൾ (നാഗം): ഇതിലെ 8 നെ 4 കൊണ്ട് ഹരിച്ചാൽ (അംഘ്രിഭാഗം എന്നാൽ 4 ൽ ഒന്ന്) 2 ഇതാണ് ചുക്ക് എടുക്കേണ്ട അളവ്.

• 8 ദിക്കിലേയും ആനയുടെ രണ്ട് കാലുകളും മുന്നിലെ തുമ്പികൈയും കൂടി ആകെ മൂന്ന് കയ്യ്. അങ്ങിനെ ആകെ 8×3 = 24 ഇതിനെ 4 കൊണ്ട് ഹരിച്ചാൽ 6 (ഇതാണ് അമൃത് എടുക്കേണ്ട അളവ്.)

• ആനയ്ക്ക് 2 കണ്ണുകൾ അങ്ങിനെ 8 ദിക്കിലേയും ആനകളുടെ ആകെ കണ്ണുകൾ 8×2 = 16 ഇതിനെ 4 കൊണ്ട് ഹരിച്ചാൽ 4 (ഇതാണ് കടുക്ക എടുക്കേണ്ട അളവ്.)

• അങ്ങിനെ ആകെ 🍠ചുക്ക് = 2 ഭാഗം, 🌿ചിറ്റമൃത് = 6 ഭാഗം, 🫒കടുക്ക = 4 ഭാഗം

( 🍠2 : 🌿6 : 🫒4 )

• കഷായം പഞ്ചസാര ചേർത്ത് സേവിച്ചാൽ ത്രിദോഷജമായ ജ്വരം ശമിക്കും.


☘️ PROPERTIES :

• കടു തിക്ത കഷായ = രസം

• മധുര = വിപാകം

• ഉഷ്ണ = വീര്യം

• തിക്ത പാചന (അതിനാൽ ജ്വര ശമനം ആണ് )

• Acute respiratory conditions

• Various viral fevers

• Ama avastha of musculosk

eletal and joint disorders 



📧 anildast29@gmail.com

Comments