ബലാ തൈലം | BALA THAILAM
![]() |
ബല: Sida cordifolia, Malvaceae |
📜റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം - 21-ാം അധ്യായം (വാതവ്യാധി ചികിത്സിതം)/73-81 ശ്ലോകം)
📖 SLOKA:
![]() |
ബലാ തൈലം | Bala Thailam |
☘️ INGREDIENTS:
1. കുറുന്തോട്ടി വേര് = 100 പലം
2. അമൃത് = 25 പലം
3. ചിറ്റരത്ത = 12 1/2 പലം
ഇതെല്ലാം കൂടി 400 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് കഷായരസം പത്തിലൊന്നാകുമ്പോൾ (40 ഇടങ്ങഴി) അരിച്ച്, 4 ഇടങ്ങഴി എണ്ണ 4 ഇടങ്ങഴി വീതമുള്ള
• തൈര്
• തൈർ വെള്ളം
• കരിമ്പിൻ നീര്
• ചുത്തപ്പുളി
ഇതുക്കളും 2 ഇടങ്ങഴി
• ആട്ടിൻ പാൽ കൂട്ടി
1 പലം വീതമുള്ള:
• കച്ചോലം
• ചരളം
• ദേവതാരം
• ഏലത്തരി
• മഞ്ചട്ടി
• അകിൽ
• ചന്ദനം
• പതിമുഖം
• വൻ കുറുന്തോട്ടി
• മുത്തങ്ങാ
• കാട്ട് പയർ
• അരേണുകം
• അതിമധുരം
• കൃഷ്ണ തുളസി
• പുലിച്ചുവടി
• ഇടവകം
• ജീവകം
• പച്ചില
• നറും പശ
• കസ്തൂരി
• അമരി
• ജാതി
• പത്തിരി
• ചോനക പുല്ല്
• കുങ്കുമപൂവ്
• കന്മദം
• ജാതിക്കാ
• കുമിഴ്
• ഇരുവേലി
• ഇലവർങ്ഗം
• വെള്ള കുന്തിരിക്കം
• കർപ്പൂരം
• അറബികുന്തിരിക്കം
• തിരുവട്ടപശ
• ഗ്രാമ്പൂ
• നാഗുണം
• തക്കോലം
• കൊട്ടം
• ജടാമാഞ്ചി
• ഞാഴൽപൂവ്
• തുണിയാങ്കം
• തകരം
• നാന്മുക പുല്ല്
• വയമ്പ്
• പൊന്മെഴുക്
• കുഴി മുത്തങ്ങ
• ചെറു നാഗപൂവ്
ഇതുക്കളാകുന്ന കൽക്കങ്ങളും ചേർത്ത് പാകപ്പെടുത്തണം. പാകമായാൽ വാങ്ങി വെച്ചിട്ട് ഇതിൽ പാത്ര പാകം ചേർക്കുകയും വേണം. അതിന് ശേഷം അരിച്ച് എടുത്ത് വിധിപ്രകാരം ഉപയോഗിക്കണം.
👨⚕️ INDICATION:
• കാസം
• ശ്വാസം
• ജ്വരം
• ഛർദ്ദി
• മൂർഛാ
• ഗുൽമം
• ഉരക്ഷതം
• ക്ഷയം
• പ്ലീഹാ രോഗം
• ശോഷം
• അപസ്മാരം
• അലക്ഷ്മി
• ബലാതൈലം എന്ന് പേരായ ഈ ശ്രേഷ്ഠമായ ഈ യോഗം വാതവ്യാധിയെ ശമിപ്പിക്കുന്നു.
📧 anildast29@gmail.com
Comments
Post a Comment