ച്യവനപ്രാശം | CHYAVANAPRASAM
![]() |
നെല്ലിക്ക/Indian gooseberry or amla: Emblica officinalis, Euphorbiaceae |
📜 റഫറൻസ്: അഷ്ടാംഗഹൃദയം- ഉത്തരസ്ഥാനം-39ാം അധ്യായം (രസായനവിധി)/33-41 ശ്ലോകം
📖SLOKA:
![]() |
ച്യവനപ്രാശം | CHYAVANAPRASAM |
☘️ INGREDIENTS & PREPRATION:
1. ദശമൂലം
2. കുറുന്തോട്ടി വേര്
3. മുത്തങ്ങ
4. ജീവകം
5. ഇടവകം
6. ചെങ്ങഴുനീർ കിഴങ്ങ്
7. കാട്ടുഴുന്നിൻ വേര്
8. കാട്ടുപയറിൻ വേര്
9. തിപ്പലി
10. കർക്കടക ശ്യംഗി
11. മഹാമേദ
12. കീഴാർനെല്ലി വേര്
13. ഏലത്തരി
14. അടപതിയൻ കിഴങ്ങ്
15. അകിൽ
16. മുന്തിരിങ്ങ
17. പുഷ്‌കരമൂലം
18. ചന്ദനം
19. കച്ചോലം
20. തഴുതാമവേര്
21. കാകോളി
22. ക്ഷീരകാകോളി
23. മേന്തോന്നി കിഴങ്ങ്
24. അമൃത്
25. കടുക്കാ
26. പാൽമുതക്കിൻ കിഴങ്ങ്
27. ആടലോടക വേര്
ഇവകൾ 1 പലം വീതം
28. നെല്ലിക്ക = 500
എല്ലാം കൂടി 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 4 ഇടങ്ങഴി ആക്കി അരിച്ചെടുത്ത് അതും നെല്ലിക്ക കുരുകളഞ്ഞ് എടുത്ത്
29. എണ്ണ = 6 തുടം
30. നെയ്യ് = 6 തുടം
ചേർത്ത് അതിൽ വറുത്ത് അതും
31. മീൻകണ്ണി ശർക്കര (മാത്സ്യണ്ഡിക) = 1/2 തുലാം
ഒന്നിച്ച് ചേർത്ത് പാകം ചെയ്ത് ലേഹ പാകം ആകുമ്പോൾ വാങ്ങി തണുത്താൽ അതിൽ
32. തേൻ = 3 തുടം
33. കൂവ നൂറ് (തുകാക്ഷീരി) = 4 പലം
34. തിപ്പലി പൊടി = 2 പലം
35. ഏലം
36. ഇലവർങ്‌ഗം
37. പച്ചില
38. നാഗപ്പൂവ്
ഇവ 3 കഴഞ്ച് വീതം പൊടിച്ച് ചേർത്ത് വച്ചിരുന്ന് ഇതിൽ നിന്ന് കുടീ പ്രവേശമായും , പത്ഥ്യാഹാരത്തോട് കൂടിയും ഇരിക്കുന്നവനെ അഗ്നിബലം അനുസരിച്ച മാത്രയിൽ സേവിപ്പിക്കുക. ഇതാണ് ച്യവനപ്രാശ രസായനം. ഇപ്രകാരം ഈ രസായനത്തെ സേവിച്ച് ച്യവനനെന്ന മഹർഷി വാർദ്ധക്യത്താൽ ബാധിച്ച ശരീരത്തോട് കൂടിയവനാണെങ്കിലും സ്ത്രീകൾക്ക് നേത്രാനന്ദകരനായിത്തീരും.
👨⚕️ INDICATION/BENEFITS:
• കാസം
• ശ്വാസം
• ജ്വരം
• ശോഷം
• ഹൃദ്രോഗം
• വാതരക്തം
• മൂത്ര ദോഷം
• ശുക്ല ദോഷം
• വൈസ്വര്യം
• ബാലന്മാർ, വൃദ്ധന്മാർ, ഉരക്ഷതം ഉള്ളവർ, ക്ഷീണ ധാതുക്കൾ, ചടച്ചവർ ഇവർക്ക് ശരീര പുഷ്ടി നൽകുന്നു.
• ധാരണാ ശക്തി
• ഓർമ്മ ശക്തി
• ദേഹകാന്തി
• ആരോഗ്യം
• ദീർഘായുസ്സ്
• മലാനുലോമ്യം
• സ്ത്രീഷു പ്രഹർഷം
• ഇന്ദ്രിയ ബലം
• ജഠരാഗ്നി ബലം
📧 anildast29@gmail.com
Comments
Post a Comment