ഖദിരാദി ഗുളിക | KHADIRADI GUTIKA
📜 റഫറൻസ്: അഷ്ടാംഗഹൃദയം-ഉത്തരസ്ഥാനം-22ാം അധ്യായം (മുഖരോഗ പ്രതിഷേധം) / 90-96 ശ്ലോകം
![]() |
ഖദിരാദി ഗുളിക | KHADIRADI GUTIKA |
🌿ഖദിരാദി ഗുളിക:
1. കരിങ്ങാലിക്കാതൽ = 2 തുലാം
2. കരിവേലപ്പട്ട = 1 തുലാം
ഇവ കൂട്ടി 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 16 ഇടങ്ങഴി ആക്കി അരിച്ച് പിന്നെയും കുറുക്കി കൊഴുക്കുമ്പോൾ 3 കഴഞ്ച് വീതം:
3. രാമച്ചം
4. ഇരുവേലി
5. ചപ്പങ്ങം
6. കാവിമണ്ണ്
7. വെൺ ചന്ദനം
8. രക്ത ചന്ദനം
9. പാച്ചോറ്റി തൊലി
10. പുണ്ഡരീക കരിമ്പ്
11. ഇരട്ടി മധുരം
12. കോലരക്ക്
13. സൗന്ദിരാഞ്ജനം
14. സ്രോതോഅഞ്ജനം
15. താതിരിപ്പൂവ്
16. കുമിഴിൻ വേര്
17. മഞ്ഞൾ
18. മരമഞ്ഞൾത്തൊലി
19. ത്രിഫലാത്തോട്
20. ചതുർജാതം
21. മുത്തങ്ങ
22. മഞ്ചട്ടി
23. പേരാലിൻ വേർ
24. മാംസി
25. കൊടിത്തൂവവേര്
26. പതിമുഖം
27. പീതചന്ദനം
28. പറച്ചുണ്ട വേര്
ഇവ പൊട്ടിച്ചിട്ട് വാങ്ങി തണുത്തതിന് ശേഷം
29. ഇലവങ്ഗം
30. ലന്തക്കുരു
31. തങ്ങളൂരി
32. ജാതിക്ക
33. ജാതിപത്രി
ഇവ ഓരോന്നും 1 പലം വീതം ഇട്ട് അതിൽ സ്ഫടികം പോലെ വെള്ളനിറവും സൗരഭ്യവും ഉള്ള 34. കർപ്പൂരം നാഴി എടുത്ത് അതും കൂടി പൊടിച്ച്ചേർത്ത് ഗുളിക ആക്കി വയ്ക്കണം. ഇതാണ് ഖദിരാദി ഗുളിക.
• ഇത് വായിൽ ധരിച്ചാൽ അവിടെയുള്ള രോഗങ്ങൾ എല്ലാം ശമിക്കും.
🌿 അരിമേദാദി തൈലം
• ഖദിരാദി ഗുളികക്ക് എടുക്കുന്ന അളവിന് വിപരീതമായാണ് അരിമേദാദി തൈലം നിർമ്മിക്കുന്നത്.
• കരിവേലപ്പട്ട = 2 തുലാം
• കരിങ്ങാലിക്കാതൽ = 1 തുലാം
• ഇവ രണ്ടും 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 16 ഇടങ്ങഴി ആക്കി അതിൽ രാമച്ചം മുതലായവ 3 കഴഞ്ച് വീതം കല്ക്കമായി 4 ഇടങ്ങഴി എണ്ണ കാച്ചി എടുക്കുക. ഇതാണ് അരിമേദാദി തൈലം. ഈ എണ്ണ തേയ്ക്കുകയും വായിൽ കവിൾ കൊള്ളുകയും ചെയ്താൽ
• 😃 വായിൽ ഉള്ള എല്ലാ രോഗങ്ങളും ശമിക്കുകയും
• 😁 പല്ലുകൾക്ക് ഉറപ്പുണ്ടാവുകയും ചെയ്യുന്നു
✅ ഖദിരാദി ഗുളികയും, അരിമേദാദി തൈലവും ദിവസവും ശീലിക്കുന്നവൻ വൃദ്ധനായാൽ കൂടി പല്ലുകൾക്ക് ഉറപ്പുള്ളവനായി തീരുന്നു.
📧 anildast29@gmail.com
Comments
Post a Comment