ക്ഷാര തൈലം | KSHARA THAILAM

ക്ഷാര തൈലം | KSHARA THAILAM

മൂലക: Radish-Raphanus sativus,Brassicaceae


📜 റഫറൻസ്: (അഷ്ടാംഗഹൃദയം. ഉത്തരസ്ഥാനം-18th chapter (കർണ്ണരോഗ പ്രതിഷേധം)/26-29 Sloka)


📖SLOKA:

ശുഷ്ക മൂലക ഖണ്ഡാനാം ക്ഷാരോഹിംഗു മഹൗഷധം

ശതപുഷ്പ വചാ കുഷ്ഠ ദാരുശിഗ്രു രസാഞ്ജനം

സൗവർച്ച യവക്ഷാര സ്വർജിക ഔദ്ഭിത സൈന്ധവം

ഭൂർജ ഗ്രന്ഥി വിളം മുസ്തം മധുശുക്തം ചതുർഗുണം

മാതുംഗ രസസ്തദ്വത് കദളീസ്വര സശ്ച തൈ

പക്വം തൈലം ജയത്യാശു സുകൃച്ഛ്റാനപി പൂരണാത്

കണ്ഡൂ ക്ഷേളന ബാധിര്യ പൂതീ കർണ്ണത്വരുക് കൃമീൻ

ക്ഷാരതൈലമിദം ശ്രേഷ്ഠം മുഗ ദന്താമയേഷു ച


☘️ INGREDIENTS:

1. ഉണങ്ങിയ മൂലവരി കിഴങ്ങ്

2. ചുക്ക് ഇവയുടെ ക്ഷാരം

3. കായം

4. ചുക്ക്

5. ശതകുപ്പ

6. വയമ്പ്

7. കൊട്ടം

8. ദേവതാരം

9. മുരിങ്ങത്തൊലി

10. രസാഞ്ജനം

11. തുവർച്ചില ക്ഷാരം

12. ചവർക്കാരം

13. തുവർച്ചില ഉപ്പ്

14. ഉരുപ്പ്

15. ഇന്തുപ്പ്

16. പൂതണക്ക്

17. കാട്ടുതിപ്പലി വേര്

18. വിളയുപ്പ്

19. മുത്തങ്ങ

ഇവയുടെ 4 ഇരട്ടി :

20. തേൻ

21. ചുത്തപ്പുളി

22. മാതളങ്ങ നീര്

23. കദളീ നീര്

ഇവയിൽ അരച്ച് കലക്കി കാച്ചിയ എണ്ണ ചെവിയിൽ നിറുത്തിയാൽ


👨‍⚕️ INDICATIONS:

• കൃച്ഛ്റസാധ്യങ്ങളായ ചൊറിച്ചിൽ

• ചെവി മൂളുക

• ബാധിര്യം

• ദുർഗന്ധം

• വേദന

• കൃമി

• ഈ ക്ഷാര തൈലം 😛മുഖരോഗങ്ങൾക്കും, 😬ദന്തരോഗങ്ങൾക്കും ശ്രേഷ്ഠമാണ്



📧 anildast29@gmail.com

Comments