പഞ്ചഗവ്യ ഘൃതം | PANCHAGAVYA GHRITHAM

പഞ്ചഗവ്യ ഘൃതം | PANCHAGAVYA GHRITHAM



📜 റഫറൻസ്: (അഷ്ടാംഗഹൃദയം. ഉത്തരസ്ഥാനം-7th chapter (അപസ്മാര പ്രതിഷേധം)/18 Sloka)

📖SLOKA:
ഗോമയസ്വരസ ക്ഷീര ദധി മൂത്ര ശൃതം ഹവി
അവസ്മാരജ്വരോന്മാദകാമിലാന്തകരം പിബേത്

☘️ INGREDIENTS:
1. ചാണക നീര് (Dung)
2. പാൽ (Milk)
3. തൈര് (Curd)
4. ഗോമൂത്രം (Urine)
5. നെയ്യ് (Ghee)

👨‍⚕️ INDICATION:
• അപസ്മാരം
• ജ്വരം
• ഉന്മാദം
• മഞ്ഞപ്പിത്തം

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


മഹാപഞ്ചഗവ്യ ഘൃതം | MAHAPANCHAGAVYA GHRITAM


📜 റഫറൻസ്: (അഷ്ടാംഗഹൃദയം. ഉത്തരസ്ഥാനം-7th chapter (അപസ്മാര പ്രതിഷേധം)/19-23 Sloka )


📖SLOKA:

ദ്വിപഞ്ചമൂലത്രിഫല ദ്വിനിശാകുടചത്വച

സപ്തപർണ്ണമപാമാർഗ്ഗം നീലിനീം കടുരോഹിണീം

ശമ്യാകപുഷ്കരജടാഫല്ഗുമൂല ദുരാലഭാ

ദ്വിപലാ സലിലദ്രോണേ പക്ത്വാ പാദാവശേഷിതേ

ഭാർങ്ഗീപാഠാഢകീകുംഭനികുംഭ വ്യോഷരോഹിഷൈ

മൂർവാഭൂനിംബപൂതീകശ്രേയസീ സാരിബാദ്വയൈ

മദയന്ത്യഗ്നി നിചുളൈരക്ഷാംശൈ സർപിഷ പചേത്

പ്രസ്ഥം തദ്വദ്ദ്രവൈ പൂർവൈ പഞ്ചഗവ്യമിദം മഹൽ ജ്വരാപസ്മാരജഠരഭഗന്ദരഹരം പരം 

ശോഫാർശഃ കാമിലാ പാണ്ഡുഗുന്മകാസഗ്രഹാപഹം


☘️ INGREDIENTS & PREPRATION:

1. ചെറിയ പഞ്ചമൂലം

2. വലിയ  പഞ്ചമൂലം

3. ത്രിഫലാ

4. മഞ്ഞൾ

5. മരമഞ്ഞൾ

6. കുടകപ്പാലത്തൊലി

7. സപ്തപർണ്ണം = ഏഴിലമ്പാലത്തൊലി

8. കടലാടി

9. നീലിനി = വട്ടപ്പൂന്താളി

10. കടുകുരോഹിണി

11. കൊന്നത്തൊലി

12. പുഷ്കരമുല്ല വേര്

13. ജടാഫല്ഗു മൂല = ചുഴലി വേര്

14. കൊടിത്തൂവവേര്

ഇവ 2 പലം വീതം 16 ഇടങ്ങഴി വെള്ളത്തിൽ പാകം ചെയ്ത് 1/4 ആക്കി ശേഷിപ്പിച്ച്

1. ചെറുതേക്കിൻ വേര്

2. പാടക്കിഴങ്ങ്

3. തുവര

4. ത്രികോൽപ കൊന്ന

5. ചുക്ക്

6. മുളക്

7. തിപ്പലി

8. അടയ്ക്കാമണിയൻ

9. പെരുങ്കുരുമ്പ വേര്

10. പുത്തരി ചുണ്ട വേര്

11. ആവിൽത്തൊലി

12. അത്തിത്തിപ്പലി

ശാരിബാ ദ്വയം

13. നറുനീണ്ടി

14. പാൽ വള്ളിക്കിഴങ്ങ്

15. മദയന്തി = താതിരിപ്പൂവ്

16. അഗ്നി = കൊടുവേലിക്കിഴങ്ങ്

17. നിചുള = ആറ്റുവഞ്ചി

ഇവ 3 കഴഞ്ച് വീതം അരച്ച് കലക്കി

1. ചാണക നീര്

2. പാൽ

3. തൈര്

4. ഗോമൂത്രം

ഇവയും കൂട്ടി 1 ഇടങ്ങഴി നെയ്യ് കാച്ചുക.


👨‍⚕️ INDICATION/BENEFITS:

1. ജ്വരം

2. അപസ്മാരം

3. മഹോദരം

4. ഭഗന്ദരം

5. ശോഫം

6. അർശസ്സ്

7. കാമില

8. പിത്ത പാണ്ഡു

9. ഗുന്മം

10. കാസം

11. ഗ്രഹബാധ 


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



📧 anildast29@gmail.com

Comments