പാഠാദി ചൂർണ്ണം | PATHADI CHOORNAM
![]() |
പാഠ: Cyclea peltata,Menispermaceae |
📜 റഫറൻസ്: (അഷ്ടാംഗഹൃദയം. ഉത്തരസ്ഥാനം-22ാം അധ്യായം(മുഖരോഗ പ്രതിഷേധം)/ 98 ശ്ലോകം)
📖SLOKA:
പാഠാദാർവീത്വക് കുഷ്ഠമുസ്താ സമംഗാ
തിക്താപീതാംഗീലോധ്ര തേജോവതീനാം
ചൂർണ്ണ സക്ഷൗദ്രോ ദന്തമാംസാർത്തി കണ്ഡൂ
പാകാസ്രാവാണാം നാശനോ ഘർഷണേന
☘️ INGREDIENTS:
1. പാടക്കിഴങ്ങ്
2. മരമഞ്ഞൾ തൊലി
3. കൊട്ടം
4. മുത്തങ്ങ
5. പറച്ചുണ്ട വേര്
6. പുത്തരിച്ചുണ്ട വേര്
7. പീതരോഹിണി
8. പാച്ചോറ്റി തൊലി
9. ചെറുപുന്നയരി
👨⚕️ INDICATIONS:
ഇവ പൊടിച്ച് തേനിൽ🍯 കുഴച്ച് പല്ലിന്റെ ഊനിൽ ഉരസിയാൽ ഊനിന്മേലുള്ള വേദന, ചൊറിച്ചിൽ, പഴുപ്പ്, വെള്ളം വരിക ഇവയെ നശിപ്പിക്കും.
#പാഠാദി ചൂർണ്ണം
#PATHADI CHOORNAM
📧 anildast29@gmail.com
Comments
Post a Comment