പടോലമൂലാദി കഷായം | PATOLAMOOLADI KASHAYAM
![]() |
പടോല:Trichosanthes dioica (pointed gourd), Cucurbitaceae |
📜റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം- 19-ാം അധ്യായം ( കുഷ്ഠ ചികിത്സിതം)/28-30th Sloka)
📖SLOKA:
![]() |
പടോലമൂലാദി കഷായം | PATOLAMOOLADI KASHAYAM |
☘️INGREDIENTS:
1. പടവലത്തിൻ വേര്
2. നെല്ലിക്കാത്തോട്
3. കടുക്കാത്തോട്
4. താന്നിക്കാത്തോട്
5. കാട്ടുവെള്ളരി
ഇവ ഓരോന്നും മൂന്നാമത്തെ ഭാഗത്തോട് വേർപ്പെട്ട മൂന്നാമത്തെ ശാണത്തോട് കൂടിയവയായിരിക്കണം. മൂന്നിലൊരു ഭാഗം കുറവുള്ള ഒരു ശാണമുൾപ്പടെ 3 ശാണമുള്ളവയെന്നർഥം
6. ബ്രഹ്മി
7. കടുരോഹിണിയും
നാലിലൊരുഭാഗം ചുക്കു കൂടി ചേർന്നുള്ള അർദ്ധഭാഗം വീതമുള്ളവയായിരിക്കണം. ആകെ 1 പലം ഉള്ള ഈ മരുന്നുകൾ നുറുക്കി പൊടിച്ച് വെള്ളത്തിൽ ക്വഥിച്ചെടുത്ത് ദോഷങ്ങൾ ഇളകിപ്പോയി കോഷ്ഠശുദ്ധി ഉണ്ടാകുന്നതിനായി കുടിക്കണം. അത് ദഹിച്ച് കഴിഞ്ഞാൽ ജാംഗലങ്ങളായ മൃഗ പക്ഷികളുടെ മാംസരസം കറിയാക്കി വെച്ച് കൂട്ടി പഴക്കം ചെന്ന ചെന്നല്ലരിച്ചോറ് ഭക്ഷിക്കണം.
👨⚕️INDICATION:
• ഈ കഷായം 6 ദിവസത്തെ ഉപയോഗം കൊണ്ട് താഴെ പറയുന്ന അവസ്ഥകളെ ശമിപ്പിക്കുന്നു.
• കുഷ്ഠം
• ശ്വിത്രം
• ഗ്രഹണി
• കൃച്ഛ്റ സാധ്യമായ അർശസ്
• ഹലീമകം
• ഹൃദയ, വസ്തി വേദനകൾ
• വിഷമ ജ്വരം
📧 anildast29@gmail.com
Comments
Post a Comment