ഒറ്റച്ചെടിയിൽനിന്ന് "സാമ്പാർ" | Scientists working on new hybrid variety: Soon, a single plant to produce tomatoes, brinjals, and chillies

ന്യൂഡൽഹി: അടുക്കളത്തോട്ടത്തിലെ ഒറ്റച്ചെടിയിൽനിന്ന് തന്നെ ഒരു സാമ്പാറിനുള്ള പച്ചക്കറികൾ കിട്ടിയാലോ? മാജിക്കാണെന്ന് കരുതി മൂക്കത്ത് വിരൽ വെക്കേണ്ട ഒറ്റച്ചെടിയിൽനിന്ന് തക്കാളിയും മുളകും വഴുതനങ്ങയും വിളയിച്ചെടുക്കാനുള്ള പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ച റിപ്പോർട്ട് പങ്കുവെച്ചിരിക്കയാണ് സസ്യശാസ്ത്രലോകം. ഗ്രാഫ്റ്റിങ് വിദ്യയുടെ സഹായത്തോടെ വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ചും (The Indian Institute of Vegetable Research (IIVR) in Varanasi) (ഐ.ഐ.വി.ആർ.ഐ.സി.എ.ആറും) (ICAR-Indian Institute of Vegetable Research) ചേർന്ന് നടത്തുന്ന പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്.
ഉരുളക്കിഴങ്ങും തക്കാളിയും വിളയുന്ന പോമാറ്റോ, വഴുതനയും തക്കാളിയും വിളയുന്ന 'ബ്രിമാറ്റോ' (Brimato-Brinjal & Tomato in the Same Plant) എന്നിവ പൂർണവിജയം കണ്ടിരുന്നു.
![]() |
Brimato-Brinjal & Tomato in the Same Plant |
ഇതോടെയാണ് ഒരേസമയം മൂന്നുഫലങ്ങൾ നൽകുന്ന സങ്കരയിനം ചെടിയുടെ പരീക്ഷണങ്ങൾ ആരംഭിച്ചത്. മുളക്, തക്കാളി എന്നിവയുടെ തൈകൾ വഴുതന വേരിൽ ഗ്രാഫ്റ്റ് ചെയ്താണ് പുതിയ ചെടി വികസിപ്പിച്ചിരിക്കുന്നത്. ചെടി നന്നായി വളരുന്നുണ്ടെന്ന് ഐ.ഐ.വി. ആറിലെ ഡോ. ബഹാദൂർ പറഞ്ഞു. ജനുവരിയോടെ വിളവെടുക്കാം. ചെടിക്ക് പേരിട്ടിട്ടില്ലെന്നും ഇതിന്റെ കൃഷിയുടെ സാധ്യതകൾ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുളപ്പിച്ച ഉരുളക്കിഴങ്ങിൽ തക്കാളിച്ചെടി ഗ്രാഫ്റ്റ് ചെയ്താണ് 'പോമാറ്റോ' വികസിപ്പിച്ചത്.
![]() |
Pomato |
🗞️ News based on newspaper reports on 22-10-2023,October
Comments
Post a Comment