അവയവദാനത്തിന് സമ്മതമാണോ? എങ്കിൽ രജിസ്റ്റർ ചെയ്യാം | Sign Up To Be An Organ Donor, How do I sign up?

അവയവദാനത്തിന് സമ്മതമാണോ? എങ്കിൽ രജിസ്റ്റർ ചെയ്യാം | Sign Up To Be An Organ Donor, How do I sign up?

അവയവദാനത്തിന് സമ്മതമാണോ? എങ്കിൽ രജിസ്റ്റർ ചെയ്യാം | Sign Up To Be An Organ Donor, How do I sign up?

മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹമുള്ളവർക്കായി കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. ആയുഷ്മാൻ ഭവ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ അവയവദാനത്തിന് രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കുന്നുണ്ട്. അവയവദാന പ്രക്രിയ മുഴുവൻ സുതാര്യമായും വേഗത്തിലും നടക്കാനാണിത്. നാഷണൽ ഓർഗൻ ടിഷ്യു ട്രാൻസ് പ്ലാന്റേഷൻ ഓർഗനൈസേഷൻ(നോട്ടോ)(National Organ and Tissue Transplant Organization (NOTTO)) നാഷണൽ ഹെൽത്ത് അതോറിറ്റി മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. സമ്മതപത്രത്തിന്റെ രജിസ്ട്രി, അവയവം ആവശ്യമുള്ളവർ, മസ്തിഷ്കമരണം സംഭവിച്ചാൽ അവയവദാനത്തിന് സന്നദ്ധരാവുന്നവർ മരണാനന്തരം കണ്ണ് ദാനം ചെയ്യുന്നവർ എന്നിങ്ങനെ വിവിധ രജിസ്ട്രികൾ തയ്യാറാക്കും. ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുമായി (ABHA (Ayushman Bharat Health Account)). അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ രജിസ്ട്രി ബന്ധിപ്പിക്കും. അതുവഴി ആരോഗ്യവിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്ത് അവയവദാനത്തിന് ഒരാൾ ആരോഗ്യപരമായി യോഗ്യരാണോ എന്ന് തിരിച്ചറിയാം.


അവയവദാന പ്രതിജ്ഞ രജിസ്റ്റർ ചെയ്യാൻ:

https://pledge.mygov.in/organ-donation/ വെബ്സൈറ്റിൽ പ്രവേശിക്കണം. തുടർന്ന് Take Pledge എന്നതിൽ ക്ലിക്ക് ചെയ്ത് പേരും മറ്റ് വിശദാംശങ്ങളും നൽകി പ്രതിജ്ഞ എടുക്കാം. തുടർന്ന് അതിന്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാനും മൊബൈൽ നമ്പറിലേക്കോ ഇമെയിലിലേക്കോ ഷെയർ ചെയ്യാനും സാധിക്കും.


അവയവദാന സമ്മതപത്രം നൽകാൻ:

https://notto.abdm.gov.in/ എന്ന നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ വെബ്സൈറ്റ് ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടത്താം. ഇതിനായി ആധാർ നമ്പറോ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുമായി (എ.ബി.എച്ച്.എ.) ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറോ നൽകി വെരിഫൈ ചെയ്ത ശേഷം മുന്നോട്ട് പോകാം.




📧 anildast29@gmail.com

Comments