അവിപത്തി ചൂർണ്ണം | AVIPATHI CHOORNAM

അവിപത്തി ചൂർണ്ണം | AVIPATHI CHOORNAM

ത്രികോൽപ്പക്കൊന്ന(ത്രിവൃത്ത്): Operculina turpethum, Convolvulaceae

🌿 അവിപത്തി ചൂർണ്ണം | AVIPATHI CHOORNAM

📜 REFERENCE: SAHASRAYOGAM 

📖SLOKA:

വ്യോഷ ത്രിജാതകാംഭോദ കൃമിഘ്നാമലകൈസ്ത്രിവൃത്

സർവ്വൈ സമാ സമമിതാ ക്ഷൌദ്രേണ ഗുളികീകൃതാ

അവിപത്തിരിയം നാമ്നാ പ്രശസ്താ പിത്തരോഗിണാം

☘️ INGREDIENTS:

• ചുക്ക്

• കുരുമുളക്

• തിപ്പലി

• ഏലം

• ഇലവങ്ഗം

• പച്ചില

• മുത്തങ്ങാ

• വിഴാലരി

• നെല്ലിക്കാ ഇവ സമം. ഇവയ്ക്ക് എല്ലാറ്റിനും സമം 

• ത്രികോൽപ്പക്കൊന്ന

എല്ലാം കൂടി പൊടിച്ച് സമം പഞ്ചസാര ചേർത്ത് മർദ്ദിച്ച് തേനിൽ കുഴച്ച് സേവിക്കുക

👨‍⚕️ INDICATIONS:

• പിത്തരോഗികൾക്ക് നല്ലത്

• വിരേചനത്തിനും, കാമിലക്കും വിശേഷം

• പാണ്ഡുരോഗിണാം എന്നും പാഠമുണ്ട്.


🌿 അവിപത്തി ചൂർണ്ണം | AVIPATHI CHOORNAM

📜 REFERENCE: ASHTANGAHRIDAYAM-KALPA STHANAM-2ND CHAPTER(VIRECHANA KALPAM)/21-22 SLOKA

📖SLOKA:

വ്യോഷ ത്രിജാതകാംഭോദ കൃമിഘ്നാമലകൈസ്ത്രിവൃത്

സർവ്വൈ സമാ സമമിതാ ക്ഷൌദ്രേണ ഗുളികീകൃതാ

മൂത്രകൃഛ്റജ്വരച്ഛർദ്ദികാസശോഷഭ്രമക്ഷയേ

താപേപാണ്ഡ്വാമയേ അല്പാഗ്നൗ ശസ്താസർവ്വവിഷേഷു ച

☘️ INGREDIENTS: (SAME ABOVE)

👨‍⚕️ INDICATIONS:

• മൂത്രകൃഛ്റം

• ഛർദ്ദി

• ജ്വരം

• ചുമ

• ശരീരശോഷം

• തലക്കറക്കം

• ക്ഷയം

• ചൂട്

• പാണ്ഡു

• അഗ്നിമാന്ദ്യം

• എല്ലാ വിഷങ്ങൾക്കും പ്രശസ്തമാകുന്നു.

Comments