ബ്രഹ്മ രസായനം | BRAHMA RASAYANA

ബ്രഹ്മ രസായനം | BRAHMA RASAYANA



📜 REFERENCE: Astanga hrudaya Uttara stana 39(Rasayana vidhi)/15-23

📖SLOKA:

ബ്രഹ്മ രസായനം | BRAHMA RASAYANA



☘️ INGREDIENTS & PREPARATION:

• നെല്ലിക്ക- 3000 എണ്ണം

• കടുക്ക- 1000 എണ്ണം

• വലിയ പഞ്ചമൂലം

• ചെറിയ പഞ്ചമൂലം

• തൃണ പഞ്ചമൂലം

• മധ്യമ പഞ്ചമൂലം

• ജീവനീയ പഞ്ചമൂലം

ഇവ ഓരോ പഞ്ചമൂലവും 10 പലം വീതം എല്ലാം കൂടി 250 പലം

• 10 ഇരട്ടി വെള്ളത്തിൽ കഷായം വെച്ച് കുറുക്കി പത്തിൽ ഒന്നാക്കി പിന്നീട് കടുക്കയും നെല്ലിക്കയും ചതച്ച് കുരുകളഞ്ഞ് ആ കഷായത്തിൽ തന്നെ ഇട്ട് 4 പലം വീതം

• ഇലവങ്ഗ തൊലി

• ഏലത്തരി

• മുത്തങ്ങ

• മഞ്ഞൾ

• തിപ്പലി

• അകിൽ

• ചന്ദനം

• മുത്തിൾ

• നാഗപ്പൂവ്

• ശംഖ് പുഷ്പ വേർ

• വയമ്പ്

• കുഴി മുത്തങ്ങ

• ഇരട്ടിമധുരം

• വിഴാലരി

ഇവയും പൊടിച്ചിട്ട് അതിൽ 11 തുലാം പഞ്ചസാരയും 12 ഇടങ്ങഴി നെയ്യും 8 ഇടങ്ങഴി എണ്ണയും ചേർത്ത് എല്ലാം കൂടി ഒരു പാത്രത്തിൽ ആക്കി അടുപ്പത്ത് വെച്ച് പചിച്ച് ലേഹ പാകം ആകുമ്പോൾ വാങ്ങി തണുത്ത ശേഷം 320 തുടം തേൻ ചേർത്ത് അനന്തരം മത്ത് കൊണ്ട് കലക്കി നെയ്യ് പുരട്ടി മയക്കിയ പാത്രത്തിൽ ആക്കി വെച്ചിരുന്ന് ഒരു തവണ ഉണിന് എത്ര ചോറ് വേണ്ടി വരുമോ ആ മാത്ര അനുസരിച്ച് രസായനം സേവിച്ച് അത് ദഹിച്ച് കഴിഞ്ഞാൽ ഞവരയരി പാലിൽ കാച്ചി ആഹാരമാക്കി ഉപയോഗിക്കണം.

• വൈഖാനസന്മാരും, ബാലഖില്യന്മാരും ആകുന്ന മഹർഷികളും അപ്രകാരം മറ്റ് താപസന്മാരും ബ്രഹ്മ നിർമ്മിതവും പ്രശസ്തവുമായ ഈ രസായനത്തെ കുടീ പ്രവേശമായി സേവിച്ചിട്ട്

• ഇന്ദ്രിയ ക്ഷീണം

• മടി

• ശരീരക്ഷീണം

• ചുളി

• നര

• രോഗം ഇവയോട് വേർപ്പെട്ടവരായും

• ധാരണ ശക്തി

• ഓർമ്മ ശക്തി

• ശരീര ശക്തി ഇവയോട് കൂടിയവരായും ദീർഘായുസ്സുകളായി തീരുകയും ചെയ്യും.

Comments