ചുക്കുംതിപ്പല്യാദി ഗുളിക | CHUKKUMTHIPPALYADI GULIKA
![]() |
രുദ്രാക്ഷം(Elaeocarpus sphaericus, Elaeocarpaceae) |
📜 Reference : സഹസ്രയോഗം
📖SLOKA:
ചുക്കും തിപ്പലി ചെന്നിനായക കലങ്കൊമ്പും വചാ ജീരകം
രുദ്രാക്ഷം കിരിയാത്തു ചെഞ്ചലിയവും പാഷാണ ജീർണോഷ്ണം
കർപ്പൂരം പുഴുകും മനോഹ്വ തുരിശും സ്തന്യേയുഴിഞ്ഞാരസേ
പിഷ്ട്വാ അജാജി രസേ ച പിണ്ഡ്യാപഹരേത് ദ്രാക് സന്നിപാതജ്വരം
☘️ INGREDIENTS:
1. ചുക്ക്
2. ചെറു തിപ്പലി
3. ചെന്നിനായകം
4. കലങ്കൊമ്പ്(Deer Horn)
5. വചാ
6. ജീരകം
7. രുദ്രാക്ഷം(Elaeocarpus sphaericus Elaeocarpaceae)
8. കാര്യാത്ത്
9. ചെഞ്ചല്യം(വെള്ള കുന്തിരിക്കം)(Shorea robusta)
10. പാഷാണം (Arsenic)
11. ജീർണോഷ്ണം-പഴമുളക് (Piper cubeba)
12. പച്ച കർപ്പൂരം
13. പുഴുക് (Civet )
14.മനയോല (Realgar/ruby sulphur)
15. തുരിശ് (Copper Sulphate)
ഇവ സമം എടുത്ത്
• മുലപ്പാലിലും
• ഉഴിഞ്ഞ നീരിലും
• ആശാളി കഷായത്തിലും
( ഓരോന്നിലും 2 യാമം വീതം) അരച്ച് കുന്നിക്കുരു പ്രമാണത്തിൽ ഗുളികയാക്കി നിഴലിലുണക്കി സേവിക്കുക.
👨⚕️ INDICATIONS:
• സന്നിപാതജ്വരം
• കഫ ദോഷം മുതലായ ഉപദ്രവങ്ങൾക്കും
Comments
Post a Comment