ധാന്വന്തരം തൈലം | DHANWANTHARAM THAILAM
![]() |
Bala/കുറുന്തോട്ടി: Country Mallow (Sida cordifolia, Malvaceae) |
📜 റഫറൻസ്: അഷ്ടാംഗഹൃദയം- ശാരീരസ്ഥാനം- രണ്ടാം അധ്യായം(ഗർഭവ്യാപത്ത്)/47-52 ശ്ലോകം
📖SLOKA:
![]() |
ധാന്വന്തരം തൈലം | DHANWANTHARAM THAILAM |
☘️ INGREDIENTS & PREPRATION:
• കുറുന്തോട്ടി വേര് കഷായമായി വെച്ചതിന്റെ ഭാഗങ്ങൾ 6, പാലിന്റെ ഭാഗങ്ങളും അപ്രകാരം തന്നെ, ഒരുമിച്ച് ചേർത്ത് വെച്ച
• യവം
• ലന്തക്കുരു
• മുതിര
ഇവയുടേയും
• ദശമൂലത്തിന്റേയും കഷായ ഭാഗം ഒന്ന്
• എള്ളെണ്ണയുടെയാകട്ടെ ഭാഗവും പതിനാലാമത്തേതായ ഒന്നു തന്നെ (ഇവയെല്ലാം ഒന്ന് ചേർത്ത് ) നേർക്കെ അരച്ച് കലക്കമായി കൂട്ടിയ
• മേദ
• മഹാമേദ
• ദേവതാരം
• മഞ്ചട്ടി
• കാകോളി
• ക്ഷീരകാകോളി
• ചന്ദനം
• നറുനീണ്ടി
• കൊട്ടം
• തകരം
• ജീവകം
• ഇടവകം
• ഇന്തുപ്പ്
• ഉലുവാ
• കന്മദം
• വയമ്പ്
• അകിൽ
• തവിഴാമ വേർ
• അമുക്കുരം
• ശതാവരി
• മുതക്കിൻ കിഴങ്ങ്
• അതിമധുരം
• ത്രിഫല
• നറും പശ
• ചതകുപ്പ
• കാട്ടുഴുന്നിൻവേര്
• കാട്ടു പയറിൻ വേര്
• ഏലത്തരി
• ഇലവർങ്ഗം
• പച്ചില
ഇതുക്കളോട് കൂടെ മൃദുവായ തീ കൊണ്ട് കാച്ചി എടുത്ത എണ്ണ താഴെ പറയുന്ന അവസ്ഥകളിൽ ഉപയോഗിക്കാം.
👨⚕️ INDICATIONS:
• എല്ലാ വാതവികാരങ്ങളേയും ശമിപ്പിക്കും
• സൂതികാ രോഗത്തിലും
• ബാലാമയത്തിലും
• മർമ്മസ്ഥികൾക്ക് അടിയേറ്റവരിലും
• ക്ഷത ക്ഷീണന്മാരിലും
വിശേഷമായിട്ടുള്ളതാണ്.
• ജ്വരം
• ഗുല്മം
• ഗ്രഹാവേശം
• ഉന്മാദം
• മൂത്രാഘാതം
• ആന്ത്രവൃദ്ധി
ഇവയെ ശമിപ്പിക്കും
• ധന്വന്തരീ ഭഗവാനു വളരെ സമ്മതമായിട്ടുള്ളതും
• യോനീരോഗങ്ങളേയും
• ക്ഷയത്തേയും ശമിപ്പിക്കുന്നതുമാണ്
🏜️Bala/കുറുന്തോട്ടി: Country Mallow (Sida cordifolia, Malvaceae)
📧 anildast29@gmail.com
Comments
Post a Comment