ഗന്ധ തൈലം | GANDHA THAILAM
![]() |
ഗന്ധ തൈലം | GANDHA THAILAM |
☘️ INGREDIENTS & PREPRATION:
• കാരെള്ള് പൊടി കൂടാതെ എടുത്ത് ഉറപ്പുള്ള വസ്ത്രത്തിൽ കിഴി കെട്ടി ഒഴുക്കുള്ള വെള്ളത്തിൽ 7 ദിവസം രാത്രി മുഴുവൻ ഇടണം.
• പിന്നീട് ആ കാരെള്ള് പാലിലും, ഇരട്ടിമധുര കഷായത്തിലും ഭാവന ചെയ്ത 7 ദിവസം രാത്രിയിൽ വെള്ളത്തിൽ ഇടുകയും പകൽ വെയിലത്ത് ഉണക്കുകയും ചെയ്യണം.
• പിന്നെയും രാത്രിയിൽ പാലിൽ ഇട്ട് പാൽ പിടിപ്പിച്ച് പകൽ വെയിലത്ത് നല്ലപോലെ ഉണക്കി തൊലിയും പൊടിയും കളഞ്ഞ് ആ എള്ള് നല്ലപോലെ പൊടിച്ച് അതിനോട് കൂടെ
• മാഞ്ചി
• ഇരുവേലി
• മഞ്ചട്ടിപ്പൊടി
• നാഗുണം
• ശതകുപ്പ
• കുഴിമുത്തങ്ങ
• കൊട്ടം
• ഊരകം
• കുറുന്തോട്ടി
• വെൺ കുറുന്തോട്ടി
• അകിൽ
• ചന്ദനം
• കുങ്കുമപ്പട്ട
• നറുനീണ്ടി
• ചരളം
• ചെഞ്ചല്യം
• നറും പശ
• ദേവതാരം
• പത്മകാദിഗണം ഇവ എള്ളിന്റെ പത്തിലൊരു ഭാഗം പൊടിച്ച് ചേർത്ത്, പിന്നെ ആ തില പിഷ്ടത്തെ ചക്കിലിട്ട് വെള്ളത്തിന് പകരം സർവ ഗന്ധ ഔഷധങ്ങൾ ഇട്ട് കാച്ചിയ പാൽ ചേർത്ത് ആട്ടി എണ്ണ എടുത്ത് ആ എണ്ണയിൽ
• പാൽമുതക്ക്
• കറുക
• കന്മദം
• അരത്ത
• മൂവില
• കുഴി മുത്തങ്ങ
• ഉലുവ
• തകരം
• പച്ചില
• പാച്ചോറ്റി തൊലി ഇവ അരച്ച് കലക്കി എണ്ണയിൽ 4 ഇരട്ടി പാലും ചേർത്ത് കാച്ചി എടുക്കുക.
👨⚕️ INDICATIONS:
• 🦴ഏറ്റവും ശ്രേഷ്ഠമായ ഈ ഗന്ധതൈലം അസ്ഥിക്ക് ഉറപ്പുണ്ടാക്കുന്നതും
• പാനം, അഭ്യംഗം, സ്നേഹവസ്തി, നസ്യം മുതലായ പ്രയോഗങ്ങൾ കൊണ്ട് വാതപിത്ത ഉത്ഭവങ്ങളും വളരെ വീര്യം ഉള്ളവയും സർവ ശരീര വ്യാപികളുമായ വ്യാധികളെയും വേഗത്തിൽ ശമിപ്പിക്കുന്നത് ആകുന്നു.
Comments
Post a Comment