വിറ്റാമിൻ-ബി അറിയേണ്ടതെല്ലാം | Know Everything about Vitamin-B Complex

വിറ്റാമിൻ-ബി അറിയേണ്ടതെല്ലാം | Know Everything about Vitamin-B Complex



വിറ്റാമിൻ ബി(Vitamin-B) ജലത്തിൽ അലിയുന്ന വിറ്റാമിനുകളുടെ കൂട്ടത്തിലുള്ളവയാണ്. സാധാരണയായി വിറ്റാമിൻ ബി കോംപ്ലക്സ് എന്നാണ് അറിയപ്പെടുന്നത്. ഇവ 8 തരത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ



1️⃣ ബി-1 (Thiamine)

2️⃣ വിറ്റാമിൻ ബി -2 (Riboflavin)

3️⃣ വിറ്റാമിൻ ബി -3 (Niacin)

4️⃣ വിറ്റാമിൻ -5 (Pantothenic Acid)

5️⃣ വിറ്റാമിൻ -6 (Pyridoxine)

6️⃣ വിറ്റാമിൻ ബി -7 (Biotin)

7️⃣ വിറ്റാമിൻ ബി -9 (Folic Acid/Folate)

8️⃣ വിറ്റാമിൻ ബി -12 (Cobalamin) എന്നിവയാണ് ബി കോംപ്ലക്സിൽ ഉൾപ്പെട്ടിരിക്കുന്ന വിറ്റാമിനുകൾ.

• വിറ്റാമിൻ ബി യുടെ പ്രധാനധർമം കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റി ഊർജം ഉത്പാദിപ്പിക്കുക എന്നതാണ്. കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ മെറ്റബോളിസത്തിനും വിറ്റാമിൻ ബി സഹായിക്കുന്നു. കൂടാതെ ത്വക്കിന്റെയും മുടിയുടെയും കരളിൻ്റെയുമെല്ലാം സംരക്ഷണത്തിന് വിറ്റാമിൻ ബി കോംപ്ലക്സ് അത്യന്താപേക്ഷിതമാണ്.

🔷 വിറ്റാമിൻ-ബി യുടെ സ്രോതസ്സുകൾ :

• വിറ്റാമിൻ ബി പലവിധത്തിലുള്ളതിനാൽ ഓരോന്നും ഓരോ ഭക്ഷണസാധനങ്ങളിലാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും

• 🐟സാൽമൺ മത്സ്യം

• 🥬ഇലക്കറികൾ

• 🍗ഇറച്ചി

• 🥩കരൾ

• 🍳മുട്ട

• 🥛പാൽ

• 🦪കക്കയിറച്ചി

• 🫘പയർവർഗങ്ങൾ

• 🍚തൈര് എന്നിവയിലാണ് വിറ്റാമിൻ ബി-കോംപ്ലക്സ് കൂടുതലായുള്ളത്.

🔷 വിറ്റാമിൻ-ബി (8 തരം) യുടെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങൾ:

1️⃣ വിറ്റാമിൻ ബി-1: ന്റെ കുറവുമൂലം വിവിധതരത്തിലുള്ള രോഗങ്ങളുണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങൾ

• ബെറി-ബെറിയും, വെർനിക്ക് ഇൻസെഫാലോപ്പതിയുമാണ് (Wernicke Encephalopathy), ബെറിബെറി രോഗം രണ്ടുതരത്തിലുണ്ട്. വെറ്റ് (WET) ബെറിബെറിയും ഡ്രൈ (DRY) ബെറിബെറിയും. ആദ്യത്തെ ഹൃദയസംവിധാനത്തെയും ഡ്രൈ ബെറിബെറി കേന്ദ്രനാഡിവ്യൂഹത്തെയും ബാധിക്കുന്നു. പേശിവേദന, തളർച്ച, പനി എന്നിവയാണ് ലക്ഷണങ്ങൾ.

• വെർനിക്ക് ഇൻസെഫാലോപ്പതി ഒരു നാഡീസംബന്ധമായ രോഗമാണ്. ഇങ്ങനെയുള്ള രോഗികൾക്ക് ഡെക്സ്ട്രോസ് നൽകാറുണ്ട്. എന്നാൽ, അതിനുമുമ്പുതന്നെ തൈമിൻ നൽകുന്നതാണ് ഉത്തമം. ഉയർന്ന മാനസികസമ്മർദം, അറ്റാക്ലിയ (Ataxia), കണ്ണുകളിലെ പേശികൾക്ക് തളർച്ചയുണ്ടാകുന്ന ഒഫ്‌താൽമോപ്ലീജിയ (Ophthalmoplegia) എന്നിവ ഇതിൻ്റെ ലക്ഷണങ്ങളാണ്.

2️⃣ വിറ്റാമിൻ ബി-2: വിൻ്റെ കുറവുമൂലം കീലൈറ്റിസ് (Chellitis), കോർണിയൽ വാസ്തുലറൈസേഷൻ (Comeal Vascularization) എന്നീ രണ്ട് പ്രധാനരോഗങ്ങളാണ് ഉണ്ടാകുന്ന ത്. കൂടാതെ തളർച്ച, തൊണ്ടവീക്കം, കാഴ്ചമങ്ങൽ എന്നിവയുമുണ്ടാകാം.

3️⃣ വിറ്റാമിൻ ബി-3: മദ്യപാനംമൂലം ശരീരത്തിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ അളവ് ഗണ്യമായി കുറയുകയും അത് ഹാർട്ട്നപ്പ് രോഗം (Hartnup Disease), Carcinoid Syndrome ഇവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ട്രിപ്റ്റോഫാൻ ആണ് നയാസിൻ ആയും സെറോട്ടോണിനായും മാറുന്നത്. ട്രിപ്റ്റോഫാനിന്റെ കുറവ് നയാസിൻ്റെ കുറവിനും കാരണമാകുന്നു. കൂടാതെ "3 ഡി ഓഫ് വിറ്റാമിൻ ബി-3" എന്നറിയപ്പെടുന്ന മൂന്ന് അസുഖങ്ങൾകൂടിയുണ്ട്. Diarrhea, Dimentia, Dermatitis

4️⃣ വിറ്റാമിൻ ബി-5: ൻ്റെ കുറവുമൂലം വളരെ അപൂർവമായേ രോഗങ്ങളുണ്ടാകുന്നുള്ളൂ. എന്നിരുന്നാലും അഡ്രീനൽ ഇൻസഫിഷ്യൻസി (Adrenal Insufficiency), ഡെർമറ്റൈറ്റിസ് (Dermatitis) എന്നിവയ്ക്ക് കാരണമാകാം.

5️⃣ വിറ്റാമിൻ ബി-6: ൻ്റെ കുറവ് സിഡറോബ്ലാസ്റ്റിക് അനീമിയ (Sideroblastic Anaemia) എന്ന രോഗത്തിന് കാരണമാകുന്നു. ചുവന്ന രക്തകോശങ്ങളിലെ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്ന ഹീം സിന്തസിസ് പ്രക്രിയയിൽ ബി-6 ഒരു കോ-ഫാക്ടറായി മാറുന്നു. കൂടാതെ ഇവ പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. അവക്കാഡോ, നിലക്കടല, ബിൻസ് എന്നിവയിലൊക്കെ ബി-6 കൂടുതലായി അടങ്ങിയിരിക്കുന്നവയാണ്.

6️⃣ വിറ്റാമിൻ ബി-7: ന്റെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളും വളരെ അപൂർവമാണ്. കൂടുതൽ മുട്ട കഴിക്കുന്നവരിൽ അതിലട ങ്ങിയിരിക്കുന്ന അവിഡിൻ (Avidin) എന്ന പ്രോട്ടീൻ ബയോട്ടിനുമായി (Vitamin ബി-7) ചേരുകയും അതുമൂലം കുടലിൽ അതിന്റെ ആഗിരണം നടക്കാതെവരുകയും ചെയ്യുന്നു. അമിതമായി ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതുമൂലം വയറ്റിലുള്ള ബാക്ടീരിയ നശിക്കുന്നതും ബയോട്ടിൻ ഉത്പാദനം ശരീരത്തിൽ കുറയുവാൻ കാരണമാകുന്നു. ഇത് മൂക്ക്, വായ, കണ്ണ് എന്നിവയ്ക്കു ചുറ്റും ചുവന്ന പാടുകൾ ഉണ്ടാകാൻ കാരണമാകുന്നു.

7️⃣ വിറ്റാമിൻ ബി- 9: ഇലക്കറികളിൽ കൂടുതലായി കാണപ്പെടുന്ന വിറ്റാമിൻ ബി-9 ൻ്റെ കുറവുമൂലം ഫോളേറ്റ് ഡെഫിഷ്യൻസി അനീമിയയുണ്ടാകുന്നു. ഡി.എൻ.എ. ഉത്പാദനത്തിനായി വിറ്റാമിൻ ബി-9 പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു. അതു കൊണ്ടുതന്നെ ഇതിന്റെ കുറവ് മെഗാലോബ്ലാസ്റ്റിക് അനീമിയക്കും (Megaloblastic Anaemia) കാരണമാകുന്നു.

8️⃣ വിറ്റാമിൻ ബി-12: പ്രധാനമായും മാംസാഹാരങ്ങളിലാണ് കാണപ്പെടുന്നത്. അതിനാൽ സസ്യാഹാരികൾക്ക് ഇതിൻ്റെ കുറവുമൂലമുള്ള രോഗങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്. ചുവന്നരക്തകോശങ്ങൾ നിർമിക്കുന്നതിനും നാഡിവ്യൂഹത്തിന്റെ മയലിനേഷനും (Myelination) ആവശ്യമായ എൻസൈം പ്രവർത്തനങ്ങൾക്കും ബി-12 ആവശ്യമാണ്. ഇതിൻ്റെ കുറവ് മെഗാലോബ്ലാസ്റ്റിക് അനീമിയയ്ക്കും നട്ടെല്ലിൻ്റെ സബ് അക്യൂട്ട് കമ്പൈൻഡ്ഡീജെനറേഷൻ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.

Comments