യുവാക്കളിൽ ഏകാന്തത | LONELINESS IN YOUTH

യുവാക്കളിൽ ഏകാന്തത | LONELINESS IN YOUTH



ഏറ്റവുമധികം ഏകാന്തത അനുഭവിക്കുന്നത് 18-നും 24-നും വയസ്സിനിടയിലുള്ള യുവാക്കളാണെന്ന് ലോകാരോഗ്യസംഘടന. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലുകളും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നെന്ന കണ്ടെത്തലിൽ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കമ്മിഷൻ രൂപവത്കരിച്ചതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഏകാന്തത കൈകാര്യം ചെയ്യാൻ മന്ത്രാലയങ്ങൾക്ക് രൂപംകൊടുത്തിരിക്കുകയാണ് ജപ്പാനും ബ്രിട്ടനും. ജർമനി ആസ്ഥാനമായ സ്റ്റാറ്റിക്ക എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ഇന്ത്യയിൽ 2019- 2020ൽ നടത്തിയ സർവേയിൽ 50ശതമാനം പേരും തങ്ങൾ ഏകാന്തത അനുഭവിക്കുകയാണെന്ന് പ്രതികരിച്ചിരുന്നു. 2022-ൽ ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഇതിനെ പിന്താങ്ങുന്നു. യുവാക്കളുടെയും പ്രായമായവരുടെയും സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ മാനസിക-ശാരീരിക ആരോഗ്യവും മെച്ചപ്പെട്ട ജീവിതവും ലഭ്യമാക്കുകയാകും ലോകാരോഗ്യസംഘടന രൂപവത്കരിച്ച അമേരിക്കൻ ജനറൽ സർജൻ ഡോ. വിവേക് മൂർത്തി അധ്യക്ഷനായ 11 അംഗ കമ്മിഷന്റെ്റെ ചുമതല. ഡിസംബർ ആറുമുതൽ എട്ടുവരെ കമ്മിഷൻ്റെ ആദ്യ യോഗം നടക്കും.

🌐 RESEARCH: "Loneliness: An Issue for Personal Well-Being and Public Health"



എന്തുകൊണ്ട് ഒറ്റയ്ക്ക്?

• വ്യായാമമില്ലായ്മ്‌മ

• ലഹരി ഉപയോഗം

• അലസമായ ജീവിതശൈലി

• ജീവിതത്തോടുള്ള വിരക്തി

• ആത്മവിശ്വാസക്കുറവ്

• കമ്പ്യൂട്ടർ മൊബൈൽ ആസക്തി


ജപ്പാനിലും യു.കെ.യിലും ഏകാന്തതാ മന്ത്രാലയം

• ജപ്പാനിലും യു.കെ.യിലും ഏകാന്തത മന്ത്രിസഭയിലെ ഒരു വകുപ്പാണ്. നിലവിലെ ജപ്പാൻ ലോൺലിനസ് വകുപ്പ് മന്ത്രി അയൂക്കോ കട്ടോയും ലോകാരോഗ്യസംഘടന രൂപവത്കരിച്ച കമ്മിഷനിലെ അംഗമാണ്. 2018-ൽ ഏകാന്തതയ്ക്ക് മന്ത്രാലയവും രൂപവത്കരിച്ചിരുന്നു യു.കെ. ന്യൂയോർക്കിൽ ഏകാന്തത പ്രശ്നങ്ങൾ വിശകലനംചെയ്യാൻ അംബാസഡറുണ്ട്.


🖊️Data Based on newspaper reports on 28-11-2023

Comments