പർപ്പടകാരിഷ്ടം | PARPADAKARISHTAM

പർപ്പടകാരിഷ്ടം / പർപ്പടാദ്യരിഷ്ടം | PARPADAKARISHTAM

പർപ്പടകപ്പുല്ല് (fine-leaved fumitory/Indian fumitory) - Fumaria parviflora, Fumariaceae(Fumari-oideae)(subfamily of Papaveraceae)


📜 REFERENCE:

Bhaishajya Ratnavali/ Pandu Rogadhikara 12/386

📖SLOKA:

പർപ്പടകാരിഷ്ടം / പർപ്പടാദ്യരിഷ്ടം | PARPADAKARISHTAM


☘️ INGREDIENTS AND PREPARATION:

പർപ്പടകപ്പുല്ല് (fine-leaved fumitory/Indian fumitory) - Fumaria parviflora, Fumariaceae(Fumari-oideae)(subfamily of Papaveraceae)

- 1 തുലാം

64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 16 ഇടങ്ങഴി ആക്കി പിഴിഞ്ഞരിച്ച് തണുത്ത ശേഷം അതിൽ

• 200 പലം ശർക്കര കലക്കണം

• താതിരി പൂവ് - 16 പലം

• അമൃതിൻ വേര്

• മുത്തങ്ങാ കിഴങ്ങ്

• മരമഞ്ഞൾതൊലി

• ദേവതാരം

• ചെറു വഴുതിന വേര്

• കൊടുത്തൂവ വേര്

• കാട്ട് മുളകിൻ വേര്

• കൊടുവേലി കിഴങ്ങ്

• ചുക്ക്

• കുരുമുളക്

• തിപ്പലി

• വിഴാലരി

ഇവ 1 പലം വീതം എടുത്ത് പൊടിച്ച് ചേർത്ത് ഒരു മൺകുടത്തിലാക്കി അടച്ച് കെട്ടിവെച്ച് 1 മാസം കഴിഞ്ഞ ശേഷം തെളിച്ചരിച്ച് ഒരു മാത്ര നിശ്ചയിച്ച് സേവിക്കുക. 


👨‍⚕️ INDICATIONS:

• പാണ്ഡു

• ഗുല്മം

• മഹോദരം

• അഷ്ഠീല

• കാമില

• ഹലീമകം

• പ്ലീഹ രോഗം

• യകൃദ് രോഗം

• നീര്

• വിഷമജ്വരം

• ഇവയെ ഇടിത്തീ വൃക്ഷങ്ങളെ പെട്ടെന്ന് നശിപ്പിക്കുന്നത് പോലെ ഈ അരിഷ്ടം നിശിപ്പിക്കും

 (⚡🌳>🪵)

Comments