ഫലസർപ്പിസ്സ് | PHALASARPIS
![]() |
മഞ്ജിഷ്ഠ/മഞ്ചട്ടി(Indian Madder) : Rubia cordifolia, Rubiaceae |
📜 റഫറൻസ്: അഷ്ടാംഗഹൃദയം-ഉത്തരസ്ഥാനം-34ാം അധ്യായം(ഗുഹ്യരോഗ പ്രതിഷേധം)/62-66 ശ്ലോകം
![]() |
ഫലസർപ്പിസ്സ് | PHALASARPIS |
☘️ INGREDIENTS & PREPRATION:
1. മഞ്ചട്ടി
2. കൊട്ടം
3. തകരം
4. ത്രിഫല
5. പഞ്ചസാര
6. വയമ്പ്
7. മഞ്ഞൾ
8. മരമഞ്ഞൾ
9. ഇരട്ടിമധുരം
10. മേദ
11. അയമോദകം
12. കടു രോഹിണി
13. അടപതിയൻ കിഴങ്ങ്
14. കായം
15. കാകോളി
16. അമുക്കുരം
17. ശതാവരി
ഇവ 3 കഴഞ്ച് വീതം അരച്ച് കലക്കി 4 ഇടങ്ങഴി പാൽ ചേർത്ത് ഇടങ്ങഴി നെയ്യ് കാച്ചി എടുക്കുക.
👨⚕️ INDICATIONS:
• യോനീ ദോഷങ്ങൾക്കും
• ശുക്ല ദോഷങ്ങൾക്കും
• ആയുഷ്യം
• പുഷ്ടികരം
• മേധ്യം
• പരം പുംസവനം/ഏറ്റവും പുരുഷപ്രജയെ തരുന്നതും
• ആർത്തവ കാലത്തിൽ സേവിച്ചാൽ പുത്രജനനമാകുന്ന ഫലത്തെ തരുന്നതുമാകയാൽ ഫലസർപ്പിസ്സെന്ന പേരോട് കൂടിയതും
• കുട്ടികൾ ജനിക്കയും മരിക്കയും ചെയ്യുന്ന സ്ത്രീകൾക്കും, ഗർഭമുള്ളവർക്കും ശ്രേഷ്ഠവും
• ബാലന്മാരുടെ ഗ്രഹ പീഡയെ ശമിപ്പിക്കുന്നതും, ദേഹ വൃദ്ധികരവും ആകുന്നു.
Comments
Post a Comment