പുഷ്യാനുഗ ചൂർണ്ണം | PUSHYANUGA CHOORNAM

പുഷ്യാനുഗ ചൂർണ്ണം | PUSHYANUGA CHOORNAM 



📜 റഫറൻസ്: അഷ്ടാംഗഹൃദയം-ഉത്തരസ്ഥാനം-34ാം അധ്യായം(ഗുഹ്യരോഗ പ്രതിഷേധം)/44-48 ശ്ലോകം


📖 SLOKA:
പുഷ്യാനുഗ ചൂർണ്ണം | PUSHYANUGA CHOORNAM


☘️ INGREDIENTS:

1. പാടക്കിഴങ്ങ്

2. ഞാവൽക്കുരു

3. മാങ്ങ അണ്ടിപ്പരിപ്പ്

4. കന്മദം

5. രസാഞ്ജനം

6. അമ്പഴത്തിൻ വേര്

7. പൂളപ്പശ

8. പറച്ചുണ്ട വേര്

9. കുടകപ്പാല തൊലി

10. കായം

11. കൂവള വേര്

12. അതിവിടയം

13. പാച്ചോറ്റി തൊലി

14. മുത്തങ്ങാ കിഴങ്ങ്

15. കാവിമണ്ണ്

16. ചുക്ക്

17. ഇലിപ്പക്കാതൽ

18. കൊത്തമ്പാലയരി

19. രക്തചന്ദനം

20. കുമിഴിൻ വേര്

21. പലക പയ്യാനി വേര്

22. കുടകപ്പാലയരി

23. കൊടിത്തൂവ വേര്

24. താതിരിപൂവ്

25. ഇരട്ടി മധുരം

26. നീർമരുതിൻ തൊലി

ഇവ പൂയ്യം🌟നക്ഷത്രത്തിൽ സംഗ്രഹിച്ച് പൊടിച്ച് തേനിൽ കുഴച്ച് അരിക്കാടിയിൽ കലക്കി സേവിക്കുക.


👨‍⚕️ INDICATIONS:

• രക്തം പോകുന്ന അർശസിലും, അതിസാരത്തിലും

• ബാലന്മാർക്ക് ഉണ്ടാകുന്ന കൃമി

• യോനീദോഷം

• കരുവാളിപ്പ്, വെളുപ്പ്, ചുവപ്പ്, കറുപ്പ് - ഈ നിറത്തോട് കൂടിയ ആർത്തവ ദോഷത്തെ നശിപ്പിക്കും

• പുഷ്യാനുഗമെന്ന് പേരോട് കൂടിയ ഈ ചൂർണ്ണം സർവ്വരോഗഹരവും ആത്രേയ നിർമ്മിതവും ആകുന്നു.

Comments