സുകുമാര ഘൃതം | SUKUMARA GHRITA

സുകുമാര ഘൃതം | SUKUMARA GHRITA


📜REFERENCE: ASHTANGAHRIDAYAM- CHIKITSA STHANAM-13 TH CHAPTER(VIDRADI VRUDHI CHIKITSITHAM)/41-47 SLOKA

📖SLOKA:


☘️ INGREDIENTS:

• 1 തുലാം തവിഴാമ

• 10 പലം വീതം:

• ദശമൂലം

• പയസ്യ

• അമുക്കുരം

• ആവണക്ക്

• ശതാവരി

• ദർഭ വേര്

• കുശ വേര്

• അമ വേര്

• ആറ്റു ദർഭ വേര്

• കരിമ്പിൻ വേര്

• അടക്കാ മണിയൻ

ഇവയും കൂടെ ചേർത്ത് 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 8 ൽ ഒന്നാക്കി അരിച്ച് എടുത്ത് ആ കഷായത്തിൽ

• 30 പലം ശർക്കരയും

• 1 ഇടങ്ങഴി ആവണക്കെണ്ണയും

• 2 ഇടങ്ങഴി നെയ്യും

• 2 ഇടങ്ങഴി പാലും

• കല്ക്കത്തിന് 2 പലം വീതം:

• ചെറു തിപ്പലി

• കാട്ടു തിപ്പലി വേര്

• ഇന്തുപ്പ്

• അതിമധുരം

• മുന്തിരി

• ക്രോശാണി ഇവയും ചേർത്ത് കാച്ചണം. പാകത്തിന് അരിച്ച് എടുത്ത അത് സുകുമാരം എന്ന് പേരുള്ള സുകുമാര രസായനം ആകുന്നു. 


👨‍⚕️ INDICATIONS:

• കാറ്റേൽക്കുക, വെയിൽ കൊള്ളുക, വഴി നടക്കുക, വാഹനങ്ങളിൽ കയറി യാത്ര പോവുക മുതലായ സാധാരണ വർജിക്കേണ്ട കാര്യങ്ങളിൽ നിബന്ധന ഇല്ലാതെ സുകുമാര പ്രകൃതികൾക്കും, പ്രഭുക്കന്മാർക്കും, സുഖികൾക്കും, വളരെ സ്ത്രീകളെ ഭാര്യമാരായി വെച്ച് കൊണ്ടിരിക്കുന്ന മനുഷ്യർക്കും പ്രയോഗിക്കാം.

• അലക്ഷ്മി ഇല്ലാതാക്കും

• കലഹത്തെ ഇല്ലാതാക്കും

• എന്നും പതിവായി ഉപയോഗിച്ച് കൊണ്ടിരുന്നാൽ 

• കാന്തി, ലാവണ്യം, ശരീര പുഷ്ടി ഇവ ഉണ്ടാകും.

• വൃദ്ധി

• വിദ്രധി

• ഗുൽമം

• അർശസ്

• യോനീരോഗം

• ലിംഗരോഗം

• വാതരോഗം

• ശോഫം

• ഉദരം

• വാതരക്തം

• പ്ലീഹരോഗം

• മലബന്ധം

• ഈ അവസ്ഥകളിൽ ഉത്തമമായ മരുന്നാണിത്.

Comments