താലീസപത്രാദി വടകം | TALISAPATRADI VATAKAM
📜 റഫറൻസ്: അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം- 10ാം അധ്യായം(ഗ്രഹണീദോഷ ചികിത്സിതം)/16-21 ശ്ലോകം
📖SLOKA:
താലീസപത്രചവികാമരിചാനാം പലംപലം
കൃഷ്ണാതന്മൂലയോർദ്വേ ദ്വേ പലേ ശുണ്‌ഠീപലത്രയം. (16)
ചതുർജാതമുശീരം ച കർഷാംശം ശ്ലക്ഷ്ണചൂർണ്ണിതം
ഗുഡേന വടകാൻ കൃത്വാ ത്രിഗുണേന സദാ ഭജേൽ. (17)
മദ്യയൂഷരസാരിഷ്ടമസ്‌തുപേയോനുപയോനുപഃ
വാതശ്ലേഷ്‌മാത്മനാം ഛർദ്ദിഗ്രഹണീപാർശ്വഹൃദ്രുജാം. (18)
ജ്വരശ്വയഥുപാണ്ഡുത്വഗുല്‌മപാനാത്യയാർശസാം
പ്രസേകപീനസശ്വാസകാസാനാം ച നിവൃത്തയേ. (19)
അഭയാം നാഗരസ്ഥാനേ ദദ്യാദത്രൈവ വിഡ്ഗ്രഹേ
ഛർദ്ദ്യാദിഷു ച പൈത്തേഷു ചതുർഗുണസിതാന്വിതാ. (20)
പക്വേന വടകാഃ കാര്യാ ഗുഡേന സിതയാപി വാ
പരം ഹി വഹ്നിസമ്പർക്കാല്ലഘിമാനംഭജന്തി തേ. (21)
![]() |
താലീസപത്രാദി വടകം | TALISAPATRADI VATAKAM |
☘️ INGREDIENTS:
• 1 പലം വീതം:
1. താലീസപത്രം(Himalayan Silver Fir)- Abies webbiana, Pinaceae
2. അത്തി തിപ്പലി
3. കുരുമുളക്
• 2 പലം വീതം:
4. തിപ്പലി
5. കാട്ട് തിപ്പലി
6. ചുക്ക് - 3 പലം
7. ചതുർജാതം
8. രാമച്ചം ഇവ കാൽ പലം വീതം
നേർക്കെ പൊടിച്ച് അതിന്റെ 3 ഇരട്ടി ഉണ്ട ശർക്കര കൂട്ടി വടകം ആക്കുക.
• മദ്യം, യൂഷം, മാംസരസം, അരിഷ്ടം, തൈർ വെള്ളം, നുറുക്കരി കഞ്ഞി, പാൽ ഇതിൽ ഏതെങ്കിലും ഒന്ന് അനുപാനമായി ഉപയോഗിക്കുക.
👨⚕️ INDICATIONS:
• വാത കഫ പ്രധാനങ്ങളായ:
• ഛർദ്ദി
• ഗ്രഹണി
• പാർശ്വ വേദന
• ഹൃദയ വേദന
• ജ്വരം
• ശോഫം
• പാണ്ഡു
• ഗുല്മം
• മദാത്യയം
• അർശസ്
• കഫ പ്രസേകം
• പീനസം
• ശ്വാസം
• കാസം
• ഈ രോഗങ്ങളിൽ മലബന്ധം ഉള്ളപ്പോൾ യോഗത്തിലെ ചുക്കിന്റെ സ്ഥാനത്ത് 3പലം കടുക്ക ചേർക്കുക.
• മേൽ പറഞ്ഞ ഛർദ്ദി മുതലായ രോഗങ്ങൾ പിത്താധിക്യമാണെങ്കിൽ ശർക്കരക്ക് പകരം 4 ഇരട്ടി പഞ്ചസാര ചേർക്കണം.
• ശർക്കര കൂട്ടിയോ പഞ്ചസാര കൂട്ടിയോ ആയാലും അത് പാകപ്പെടുത്തി വേണം വടകങ്ങളാക്കാൻ. എന്തെന്നാൽ അഗ്നിയിൽ വെച്ച് പാകപ്പെടുത്തുന്നതിനാൽ വടകങ്ങൾ ഏറ്റവും ലഘുത്വം ഉള്ളതായി തീരുന്നു.
Comments
Post a Comment