വിറ്റാമിൻ-എ കാഴ്ചയെ സുന്ദരമാക്കുന്നവർ | Vitamin-A MAKE OUR EYES BEAUTIFUL

വിറ്റാമിൻ-എ കാഴ്ചയെ സുന്ദരമാക്കുന്നവർ | Vitamin-A MAKE OUR EYES BEAUTIFUL 



നമ്മുടെ കണ്ണിന്റെ ആരോഗ്യം ഏറക്കുറെ ഈ വിറ്റാമിൻ്റെ കൈയിലാണിരിക്കുന്നത്. എന്നാൽ, അതു മാത്രമല്ല, ശരീരത്തിൻ്റെ ഏറെ പ്രധാനപ്പെട്ട ജീൻ ട്രാൻസ്ക്രിപ്ഷൻ, രക്തകോശങ്ങളുടെ വളർച്ച, ത്വക്കിന്റെ ആരോഗ്യം, ദന്താരോഗ്യം എന്നിങ്ങനെ നൂറോളം ജീവൽ പ്രവർത്തനങ്ങളിൽ ഈ വിറ്റാമിൻ ഭാഗഭാക്കാവുന്നുണ്ട്. കൊഴുപ്പിൽ അലിയുന്ന വിറ്റാമിനുകളുടെ ഗണത്തിലാണ് വിറ്റാമിൻ എ പെടുന്നത്. 🥕👀🥕'കാരറ്റ് ആവശ്യത്തിന് കഴിച്ചാൽ രാത്രിയിലും കണ്ണുകാണാൻ കഴിയും' എന്ന് പറയാറുണ്ട്. എല്ലാ അർഥത്തിലും അത് സത്യവുമാണ്. വിറ്റാമിൻ എ അടങ്ങിയിരിക്കുന്ന കാരറ്റിൽ അതിന്റെ ഓറഞ്ചു നിറം നൽകുന്ന വിറ്റാമിൻ എ യുടെ മുൻഗാമി (precursor) ബീറ്റാകരോട്ടിൻ (Beta Carotene) കണ്ണുകൾക്ക് ആരോഗ്യം നൽകുന്നു

• വിറ്റാമിൻ എ യുടെ ശാസ്ത്രനാമം റെറ്റിനോൾ (Retinol) എന്നാണ്. മാംസാഹാരങ്ങളിൽ ഇത് റെറ്റിനോൾ തന്നെ ആയാണ് കാണപ്പെടുന്ന ത്. പച്ചക്കറികളിലും ഇലക്കറികളിലും എല്ലാം കാണുന്ന കരോട്ടിൻ (Carotene), എന്ന വർണവസ്തു റെറ്റിനോൾ ആക്കി മാറ്റുന്നത് നമ്മുടെ ശരീരമാണ്.


🔷പ്രയോജനങ്ങൾ:

ശരീരത്തിന്റെയും എല്ലുകളുടെയും വളർച്ച, പ്രതിരോധ സംവിധാനം എന്നിവയുടെയെല്ലാം നിയന്ത്രണത്തിൽ വിറ്റാമിൻ എ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. എന്നിരുന്നാലും ഇതിൻ്റെ പോരായ്മ ഏറ്റവും പ്രധാനമായി ബാധിക്കുന്നത് കാഴ്ചയെയാണ്. അതേസമയം, അമിതമായ ഉപഭോഗം തലവേദന, ഛർദി, പേശികളുടെ വേദന എന്നിവയ്ക്കും കാരണമാകുന്നു.

• നിശാന്ധത(Night Blindness): വിറ്റാമിൻ എയുടെ കുറവുമൂലം പ്രധാനമായും ഉണ്ടാകുന്ന രോഗങ്ങളാണ് നിശാന്ധത (Night Blindness/Nyctatopia), Xeropthalmia എന്നിവ. പ്രധാനമായും അരണ്ട വെളിച്ചത്തിലെ കാഴ്ച സാധ്യമാക്കുന്നതിൽ പ്രധാനിയാണ് റോഡ് കോശങ്ങൾ (Rod cells). വിറ്റാമിൻ എയുടെ കുറവ് ഈ കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും അത് നിശാന്ധതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

• സിറോഫ്ത്താൽമിയ (Xeropthalmia): എന്ന അവസ്ഥയാവട്ടെ നമ്മുടെ കണ്ണി നെ സംരക്ഷിക്കുന്ന പാളിയായ കൺജംക്റ്റീവ (Conjunctiva) വരണ്ട് പോകുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. കൂടാതെ Keratin അതിൽ കെട്ടിക്കിടന്ന് സാധാരണ കാഴ്ചയെ മറയ്ക്കുന്നതിനും കാരണമാകുന്നു. സിറോഫ്ത്താൽമിയ മെല്ലെമെല്ലെ കൂടുതൽ അപകടകരമായ കെരാറ്റോമലാസിയ (Keratomalacia) എന്ന അവസ്ഥയ്ക്ക് കാരണമാകുകയും അത് മുഴുവനായും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ത്വക്ക് വരണ്ടുപോകുന്ന അവസ്ഥയും വിറ്റാമിൻ എയുടെ കുറവുമൂലം ഉണ്ടാകുന്നു. ഫ്രിനോഡെർമ (Phrynoderma) എന്നാണ് ഈ അവസ്ഥയെ പറയുന്നത്.


🔷സ്രോതസ്സുകൾ, അളവ്:

• 🥕മധുരക്കിഴങ്ങും, കാരറ്റും ആണ് വിറ്റാമിൻ എയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകൾ.

• 🥛പാലുത്പന്നങ്ങൾ

• 🥩മൃഗങ്ങളുടെ കരൾ

• 🛢️കോഡ് ലിവർ ഓയിൽ

• 🍳മുട്ട

• 🍋പപ്പായ

• 🥬ചീര ഉൾപ്പെടെയുള്ള ഇലക്കറികൾ

• ഇവ കൂടിയാലും കുറഞ്ഞാലും ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നു. ദിവസേന ♂️പുരുഷന്മാർക്ക് 900 മൈക്രോഗ്രാമും ♀️സ്ത്രീകൾക്ക് 700 മൈക്രോഗ്രാമും ആണ് വിറ്റാമിൻ എ ആവശ്യമായി വരുന്നത്. 3000 മൈക്രോഗ്രാമിൽ കൂടിയാൽ ശരീരത്തിന് അത് ദോഷമാണ്. ഗർഭിണികളിൽ വിറ്റാമിൻ എയുടെ അമിതമായ അളവ് ഗർഭസ്ഥശിശുവിനെവരെ പ്രതികൂലമായി ബാധിച്ചേക്കാം.


📌 Intresting Facts:

• King of vitamin A 👑- Mango🥭 is known as a king of fruits and also an excellent source of vitamin A, vitamin C, minerals, and fibers. A medium-sized mango provides almost 75% of the required vitamin A.

Comments