കൈശോര ഗുഗ്ഗുലു | KAISHORA GUGGULU

കൈശോര ഗുഗ്ഗുലു | KAISHORA GUGGULU



📜 REFERENCE: SARANGADHARA SAMHITA- MADHYAMA KHANDAM- 7th CHAPTER(VATAKA VIDHI)

📖SLOKA: 

കൈശോര ഗുഗ്ഗുലു | KAISHORA GUGGULU
കൈശോര ഗുഗ്ഗുലു | KAISHORA GUGGULU

☘️ INGREDIENTS:

• കടുക്ക

• നെല്ലിക്ക

• താന്നിക്ക

• അമൃത്

• ഇവ 16 പലം വീതം ചതച്ച് ഒരു ഇരുമ്പ് പാത്രത്തിൽ 24 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 12 ഇടങ്ങഴി ആക്കി പിഴിഞ്ഞ് അരിച്ച് ആ കഷായത്തിൽ 

• ശുദ്ധി ചെയ്ത 16 പലം ഗുഗ്ഗുലു ചേർത്ത് വീണ്ടും പാകം ചെയ്ത് കൊഴുത്ത് വരുമ്പോൾ

• 2 പലം ത്രിഫലത്തോടിൻ പൊടിയും

• 1 പലം അമൃതിൻ നൂറ്

• ത്രികടു ചൂർണ്ണം അര പലം വീതവും

• അര പലം വിഴാലരി ചൂർണ്ണവും

• നാഗദന്തി വേര്

• ത്രികോൽപ കൊന്ന

• ഇവയുടെ പൊടി കാൽ പലം വീതം ചേർത്ത് യോജിപ്പിച്ച് നെയ്യ് പുരട്ടി മയങ്ങിയ ഒരു പാത്രത്തിൽ ആക്കി മുക്കാൽ കഴഞ്ച് വീതം ഗുളിക ആക്കണം.

• ചൂടുവെള്ളം, പാൽ, മഞ്ജിഷ്ഠാദി കഷായം ഇവ അനുപാനം ആക്കാം.

👨‍⚕️ INDICATIONS:

• എല്ലാ കുഷ്ഠം

• രക്ത വാതം

• സകലവിധ വ്രണം

• ഗുൽമം

• പിടകകൾ

• പ്രമേഹം

• മഹോദരം

• അഗ്നി മാന്ദ്യം

• കാസം

• ശ്വാസം

• ശ്വയഥു

• പാണ്ഡു

• നേത്ര രോഗങ്ങൾക്ക് - വാശാദി കഷായത്തിൽ

• ഗുൽമ ത്തിൽ - വരണാദി കഷായത്തിൽ

• വ്രണം, കുഷ്ഠം - കരിങ്ങാലി കാതൽ കഷായത്തിലും സേവിക്കണം.

• പുളി, തീക്ഷണ ക്ഷാരങ്ങൾ, സ്ത്രീസംയോഗം, ആയാസം, വെയിൽ, മദ്യം, കോപം ഇവ വർജ്ജിക്കണം.

Comments