ലക്ഷ്മീവിലാസ രസം (നാരദീയം) | LAKSHMIVILASA RASA (NARADIYAM)

ലക്ഷ്മീവിലാസ രസം (നാരദീയം) | LAKSHMIVILASA RASA (NARADIYAM)

ജാതി ഫലം- Nutmeg(Myristica fragrans, Myristicaceae


📜 Reference: BHAISHAJYA RATNAVALI- RASAYANA ADHIKARAM

📖 SLOKA:

"പലം കൃഷ്‌ണാഭ്രചൂർണ്ണസ്യ തദർദ്ധൗരസ ഗന്ധകൗ

തദർദ്ധം ചന്ദ്രസംജ്ഞസ്യ ജാതീകോഷഫലേ തഥാ

വൃദ്ധദാരകബീജശ്ച ബീജം ധുത്തുരകസ്യ ച ത്രൈലോക്യവിജയാബീജം വിദാരീമൂലമേവ ച

നാരായണീ തഥാ നാഗബലാ ചാതിബലാ തഥാ

ബീജം ഗോക്ഷുരകസ്യാപി നൈചുളം ബീജമേവച

ഏതേഷാം കാർഷികം ചൂർണ്ണം പർണ്ണ പത്രരസൈഃ പുനഃ നിഷ്പിഷ്യവടികാകാര്യാ ത്രിഗുഞ്ജാഫലമാനതഃ നിഹന്തിസന്നിപാതോത്ഥാൻ ഗദാൻ ഘോരാൻ ചതുർവിധാൻ

_____________________________ "

☘️ INGREDIENTS:

• അഭ്രഭസ്മം = 1 പലം

• രസം = 1/2 പലം

• ഗന്ധകം = 1/2 പലം

• 3 കഴഞ്ച് വീതം:

• കർപ്പൂരം

• ജാതിപത്രി

• ജാതി ഫലം

• വൃദ്ധദാരു ബീജം

• ഉമ്മത്തിന്നരി

• കഞ്ചാവിന്നരി

• പാൽ മുതുക്ക്

• ശതാവരി

• നാഗബല

• അതി ബല

• ഞെരിഞ്ഞിൽ

• നിചുള ബീജം

• രസവും ഗന്ധകവും കജ്ജളി ആക്കി മറ്റ് ഭസ്മ ചൂർണ്ണങ്ങളും ചേർത്ത് വെറ്റില നീരിൽ ഭാവന ചെയ്ത് അരച്ച് 3 ഗുഞ്ജ പ്രമാണം ഗുളിക ആക്കി വെറ്റില നീര്, തേൻ, പാൽ, ഇവ അനുപാനമായി സേവിച്ചാൽ താഴെ പറയുന്ന രോഗ അവസ്ഥകളിൽ പ്രയോഗിക്കാം

👨‍⚕️ INDICATIONS:

• ഉദരം

• പ്രമേഹം

• ധാതുക്ഷയം

• ഊർദ്ധ്വാംഗ രോഗങ്ങൾ

• നാഡീ വ്രണം

• കുഷ്ഠം


⚠️ This medicine contains strychnine and cannabis, hence should only be taken under strict medical supervision.

Comments