ഇന്ത്യയിൽ അർബുദ രോഗികൾ അടുത്ത വർഷം 16 ലക്ഷമാകും

ഇന്ത്യയിൽ അർബുദ രോഗികൾ അടുത്ത വർഷം 16 ലക്ഷമാകും



🎗️ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ആളെക്കൊല്ലിയായ അർബുദം ഇന്ത്യയിൽ പെരുകുന്നു. നിലവിൽ 14.6 ലക്ഷത്തോളമുള്ള അർബുദരോഗികളുടെ എണ്ണം അടുത്തവർഷത്തോടെ 16 ലക്ഷത്തിലേക്കെത്തുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ.) നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം (എൻ.സി.ആർ.പി.) പ്രകാരമുള്ള പഠനറിപ്പോർട്ടും പറയുന്നത്.

🎗️2020 ലോകാരോഗ്യ സംഘടന റിപ്പോർട്ട്:

•🇨🇳ചൈന- 46 ലക്ഷം

•🇺🇸അമേരിക്ക- 23 ലക്ഷം

•🇮🇳ഇന്ത്യ - 13.2 ലക്ഷം

🎗️ഇന്ത്യയിലെ അർബുദ രോഗികൾ എൻ.സി.ആർ.പി റിപ്പോർട്ട്:

• 2021 - 14,26,447

• 2022 - 14,61,427

🎗️കൂടുതലുള്ള സംസ്ഥാനങ്ങൾ:

• ഉത്തർപ്രദേശ് (2,10,958)

• മഹാരാഷ്ട്ര (1,21,717)

• പശ്ചിമ ബംഗാൾ(1,13,581)

• ബിഹാർ(1,09,274)

• തമിഴ്നാട്(93,536)

🎗️കേരളത്തിൽ ഓരോ വർഷവും 35,000 രോഗികൾ:

• ഒരു ലക്ഷം ആൾക്കാരിൽ 974♀️സ്ത്രീകൾ, 913♂️പുരുഷന്മാർ

• 50 ശതമാനം പുരുഷന്മാരിലും 15 ശതമാനം സ്ത്രീകളിലും മദ്യപാനത്തിലൂടെ, പുകവലിയിലൂടെ തൊണ്ട, വദനം, ശ്വാസകോശ അർബുദം എന്നിവ ബാധിക്കുന്നു.


🗞️ Based on newspaper reports on 17-01-2024

Comments