'ബ്യൂട്ടി' വിറ്റാമിൻ (വിറ്റാമിൻ-ഇ) | 'BEAUTY' VITAMIN (VITAMIN-E)

'ബ്യൂട്ടി' വിറ്റാമിൻ (വിറ്റാമിൻ-ഇ) | 'BEAUTY' VITAMIN (VITAMIN-E)


🍀കാഴ്ച, പ്രത്യുത്പാദനം എന്നിവയ്ക്കും രക്തം, തലച്ചോർ, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിനും വിറ്റാമിൻ-ഇ അത്യന്താപേക്ഷിതമാണ്. ഇവയ്ക്ക് ആൻ്റിഓക്‌സിഡൻ്റ് സ്വഭാവവുമുണ്ട്. ശരീരത്തിലെ ഫ്രീ-റാഡിക്കലുകളിൽനിന്ന് കോശങ്ങളെ സംരക്ഷിക്കുന്നവയാണ് ആൻ്റി ഓക്‌സിഡൻ്റുകൾ. ആൽഫ ടോക്കോഫെറോൾ (Alpha Tocopherol) എന്ന പേരിലും വിറ്റാമിൻ -ഇ അറിയപ്പെടാറുണ്ട്.


🍀വിറ്റാമിൻ-ഇ കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആണ്. ആഹാരത്തിൽനിന്ന് സ്വീകരിക്കുന്ന ഇവ ശരീരത്തിൽ കൊഴുപ്പായി ശേഖരിക്കപ്പെടുന്നു.

• 🛢️ കനോള ഓയിൽ (Canola oil)

• 🫒 ഒലിവ് ഓയിൽ (Olive oil)

• 🥥 വെളിച്ചെണ്ണ

• 🌻 സൂര്യകാന്തി എണ്ണ

• 🫘ബദാം (Almond)

• 🥜കപ്പലണ്ടി

• 🥑അവക്കാഡോ(Avocado)

എന്നിവയിലാണ് ഏറ്റവുമധികം വിറ്റാമിൻ-ഇ അടങ്ങിയിരിക്കുന്നത്. കൂടാതെ

• 🍖 ഇറച്ചി

• 🍼 പാലുത്പന്നങ്ങൾ

• 🥗പച്ചക്കറികൾ

• 🌾ധാന്യങ്ങൾ എന്നിവയും വിറ്റാമിൻ-ഇയുടെ സ്രോതസ്സുകളാണ്. നെല്ലുകൂടുതൽ സംസ്കരിച്ച് അരിയാക്കുമ്പോൾ പലപ്പോഴും അതിന്റെ തവിട് പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ, തവിട് വിറ്റാമിൻ ബി, ഇ എന്നിവയുടെ നല്ല സ്രോതസാണ്.


🍀ആൻ്റി ഫെർട്ടിലിറ്റി വിറ്റാമിൻ:

• വിറ്റാമിൻ-ഇയുടെ കുറവ് പ്രത്യുത്പാദനശേഷിയെ ബാധിക്കുന്നതായി പഠനങ്ങൾ ഉണ്ട്. കുഞ്ഞെലികളിൽ നടത്തിയ പഠനങ്ങ ളിലാണ് ഈ വിറ്റാമിൻ്റെ കുറവ് വന്ധ്യതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഈ വിറ്റാമിൻ ആൻ്റിഫെർട്ടിലിറ്റി വിറ്റാമിൻ(Antifertility Vitamin) എന്നും അറിയപ്പെടുന്നു. പുരുഷന്മാരിൽ ബീജത്തിന്റെ അളവും ചലനാത്മകതയും കൂടുതൽ ക്രിയാത്മകമാകാൻ സഹായിക്കുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കൂടാനും വിറ്റാമിൻ-ഇ സഹായിക്കുന്നു. സ്ത്രീകളിൽ ഗർഭപാത്രത്തിന്റെ ഉൾഭിത്തികൾ കൂടുതൽ ദൃഢമാകാനും, സ്തനങ്ങളിലെ സിസ്റ്റിക് ഫൈബ്രോസിസ് ഒഴിവാക്കാനും വിറ്റാമിൻ-ഇ സഹായിക്കുന്നു.


🍀ആഗിരണം:

• നാം കഴിക്കുന്ന പച്ചക്കറികൾ, എണ്ണ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ-ഇ കുടലുകളിലാണ് ആഗിരണം ചെയ്യപ്പെടുന്നത്. ഇവ കൊഴുപ്പിൽ അലിയുന്നതിനാൽ കൊഴുപ്പുമായി ച്ചേർന്ന് കുടലുകളിലെ അടിപ്പൊസ് ടിഷ്യുവിലാണ് ശേഖരിക്കപ്പെടുന്നത്. ഇവ ശരീരത്തിന്റെ ആവശ്യാനുസരണം അവിടെനിന്ന് എടുത്തു ഉപയോഗിക്കുകയും ചെയ്യുന്നു.


🍀ലക്ഷണങ്ങൾ:

• വിറ്റാമിൻ-ഇയുടെ കുറവ് മൂലമുള്ള രോഗങ്ങൾ വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. എന്നിരുന്നാലും വിറ്റാമിൻ്റെ കുറവുമൂലം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

• ചുക്കിച്ചുളിയുന്ന ത്വക്ക്, ത്വക് രോഗങ്ങൾ

• പേശിവേദന, പേശികൾ ദുർബലമാകുന്നു

• മുടികൊഴിച്ചിൽ, പെട്ടെന്ന് മുടി നരയ്ക്കുന്നു

• ദുർബലമാകുന്ന രോഗപ്രതിരോധശേഷി

• കാഴ്ചവൈകല്യം

• കൈകാലുകളിലെ മരവിപ്പ്(Peripheral Neuropathy)

• ശരീരം ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്


🍀എത്ര കഴിക്കണം:

• നമ്മുടെ ശരീരത്തിന് ആവശ്യമായ, ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ-ഇ ക്ക് ചില അള വുകൾ ഉണ്ട്. ഓരോ പ്രായത്തിലും അളവിന് മാറ്റംവരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നിർദേശപ്രകാരമുള്ള പട്ടിക താഴെ കൊടുക്കുന്നു.

0-6 മാസം = 4 mg

7-12 മാസം = 5mg

1-3 വർഷം = 6 mg

4-8 വർഷം = 7 mg

9-13 വർഷം = 11mg

14 വർഷം മുതൽ = 15 mg


🍀'ബ്യൂട്ടി' വിറ്റാമിൻ

• നമ്മുടെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിറ്റാമിൻ ഇ-യുടെ പങ്ക് വലുതാണ്. സൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രമാണല്ലോ നമ്മുടെ ത്വക്ക്. നമ്മുടെ ത്വക്കിനെ കൂടുതൽ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും നിലനിർത്തുന്നതിനാൽ വിറ്റാമിൻ ഇ, 'ബ്യൂട്ടി' വിറ്റാമിൻ എന്നപേരിലും അറിയപ്പെടുന്നു. കാലം ത്വക്കിൽ വരുത്തുന്ന ചുളിവുകൾ പൂർണമായും ഒഴിവാക്കുവാൻ നമുക്ക് കഴിയില്ല. എന്നാൽ അത് കൂടുതൽ പ്രകടമാകാതെയിരിക്കാൻ വിറ്റാമിൻ-ഇ സഹായിക്കുന്നു.

Comments