H.P.V വാക്സിനേഷൻ എന്ന വിപ്ലവം | H.P.V VACCINATION

H.P.V വാക്സിനേഷൻ എന്ന വിപ്ലവം | HPV VACCINATION 



ഈ നൂറ്റാണ്ടിൽ മാനവരാശി നേരിടുന്ന മാരകമായൊരു ഭീഷണിയാണ് കാൻസർ. ലോകത്ത് ഓരോ വർഷവും ഒരു കോടിയലധികം പേർ കാൻസർ ബാധിതരാകുകയും 50 ലക്ഷത്തോളം പേർ മരിക്കുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ കാൻസറിനെതിരേ പല ഗവേഷണവും നടന്നു കൊണ്ടിരിക്കുന്നു. 100 ശതമാനം ഫല പ്രദമായ ചികിത്സകൾ ഇതുവരെയില്ല. എന്നാൽ, ആശ്വാസകരമായ ചില വാർത്ത പുറത്തുവരുന്നുണ്ട്. അത്തരത്തിലൊന്നാണ് എച്ച്.പി.വി. വാക്സിനേഷൻ.



• ഒരു വാക്സിനേഷൻ എന്ന നിലയിൽ എച്ച്.പി.വി. ഏറെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കു ന്നു. എച്ച്.പി.വി.

• താഴെ പറയുന്ന അവസ്ഥകളിൽ ഈ വാക്സിൻ ഫലപ്രദം ആണ്:

• ഗർഭാശയഗള കാൻസർ (Cervical Cancer)

• യോനി കാൻസർ (vaginal cancer)

• വൽവ കാൻസർ (Vulva cancer)

• എനൽ കാൻസർ(Anal Cancer

• പെനൈൽ കാൻസർ(Penile Cancer)

• ഓറൽ ആൻഡ് ഓറോഫാരിൻജിയൽ കാൻസർ(oral and oropharyngeal cancer)

• 9 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ വാക്സിനേഷൻ ഏറ്റവും ഫലപ്രദമാവുന്നത്.

• ലോകത്തിൽ സ്ത്രീകളിൽ കൂടുതലായി കാണുന്ന നാലാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം. ഇന്ത്യയിൽ കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാംസ്ഥാനമാണിതിന്. സെർവിക്കൽ കാൻസർകൊണ്ടുള്ള മരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യ ങ്ങളിലൊന്നാണ് ഇന്ത്യ, എന്നാൽ, നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാം. പക്ഷേ, അവബോധമില്ലായ്മകാരണം ഇത് നേരത്തേ കണ്ടെത്താനോ ശരിയായ രീതിയിൽ വാക്സിനേഷൻ എടുക്കാനോ സാധിക്കുന്നില്ല.

• സെർവിക്കൽ കാൻസറിന് പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമാ വൈറസ് തന്നെയാണ്. നേരത്തെ തുടങ്ങുന്ന ലൈംഗികബന്ധം. (പ്രത്യേകിച്ച് 18 വയസ്സിനുതാഴെ),ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, 18 വയസ്സിനു മുമ്പേ ഗർഭിണിയാവുന്നത് അമിതവണ്ണം, ഗർഭനിരോധനഗുളികകൾ അതിതമായി ഉപയോഗിക്കുന്നത്, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയൊക്കെയാണ് മറ്റുപ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

• ഹ്യൂമൻ പാപ്പിലോമ വൈറസ് (H.P.V.) ഒരു ഡി.എൻ.എ. വൈറസാണ്. അത് മനുഷ്യകോശത്തിൻ്റെ ന്യൂക്ലിയസിൽ കയറിപ്പറ്റി, സ്വന്തം ജനിത കവസ്തുവിനെ മനുഷ്യകോശത്തിന്റെ ജനിതകവസ്തുവുമായി ചേർക്കുന്നു. വ്യക്തിശുചിത്വമില്ലായ്മയാണ് സെർവിക്കൽ കാൻസറിൻ്റെ കാരണമെന്നാണ് മുമ്പ് കരുതിയിരുന്നത്. എന്നാൽ, നിരന്തര ഗവേഷണങ്ങളുടെ ഫലമായാണ് ഇതിൽ ഹ്യൂമൻ പാപ്പിലോമ വൈറസിൻ്റെ സ്വാധീനം കണ്ടെത്തിയത്. ഈ വൈറസ് ശരീരത്തിലെത്തിയാൽ ഒരുപാടുകാലത്തിനുശേഷവും കാൻസർ വരാനുള്ള സാധ്യ തയുണ്ട്. ലൈംഗികബന്ധംവഴി പടരുന്ന വൈറസായതിനാലാണ് 9 വയസ്സു മുതൽ 14 വയസ്സുവരെവുള്ളവരിൽ എച്ച്.പി.വി. വാക്സിനേഷൻ ഫലപ്രദമാകുന്നത്. അതായത് ആദ്യ ലൈംഗികബന്ധത്തിനുമുമ്പേ ഈ വാക്സിനേഷൻ ലഭിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

• ഒട്ടേറെ വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ എച്ച്.പി.വി. വൈറസ് കണ്ടുപിടിച്ചത് ജർമൻ വൈറോളജിസ്റ്റായ ഡോ. ഹെറാൾഡ് സുർ ഹൊസൈനായിരുന്നു. ആ കണ്ടുപിടിത്തത്തിനായിരുന്നു 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. ശേഷം ഡോ. ഹെറാൾഡ് സുർ ഹൊസെനും ഓസ്ട്രേലിയൻ വൈറോളജിസ്റ്റായ ഇയാൻ ഫ്രാസി മാണ് എച്ച്.പി.വി. വാക്സിൻ വികസിപ്പിച്ചെടുത്തത്. എച്ച്.പി.വി. വാക്സിൻ 100 ശതമാനംവരെ ഫലപ്രാപ്തിയുള്ള വാക്സിനായാണ് അറിയപ്പെടുന്നത് അതുകൊണ്ടുതന്നെ മിക്കവാറും വികസിതരാജ്യങ്ങളിൽ എച്ച്.പി.വി. വാക്സിനേഷൻ നടന്നിട്ടുണ്ട്.



Comments