കല്ല്യാണക ക്ഷാരം | KALYANAKA KSHARAM
![]() |
DANTI - BALIOSPERMUM MONTANUM, EUPHORBIACEAE |
📜 REFERENCE: ASHTANGAHRIDAYAM-8TH CHAPTER (ARSHO CHIKITSITHAM)/140-143 SLOKA
📖SLOKA:
ത്രികടുത്രിപടുശ്രേഷ്‌ഠാദന്ത്യരുഷ്‌കരചിത്രകം
ജർജ്ജരം സ്നേഹമൂത്രാക്തമന്തർധൂമം വിപാചയേൽ
ശരാവസന്ധൗ മൃല്ലിപ്‌തേ ക്ഷാരഃ കല്യാണകാഹ്വയ
സ പീതസർപ്പിഷാ യുക്തോ ഭക്തേ വാ സ്‌നിഗ്ദ്ധഭോജിനാ
ഉദാവർത്തവിബന്ധാർ ശോഗുല്‌മപാണ്ഡൂദരക്രിമീൻ
മൂത്രസംഗാശ്മരീശോഫ ഹൃദ്രോഗഗ്രഹണീഗദാൻ
മേഹപ്ലീഹരുജാനാഹശ്വാസകാസാംശ്ച നാശയേത്
സർവ്വം ച കുര്യാദ്യൽ പ്രോക്തമർശസാം ഗാഢവർച്ചസാം
🍀 INGREDIENTS& PREPRATION:
• ത്രികടു
• ത്രിപടു
• ത്രിഫല
• നാഗദന്തി
• ചേർക്കുരു
• കൊടുവേലി
• ഇവ നുറുക്കി പൊടിച്ച് വിഹിതമായ സ്നേഹ മൂത്രവും കൂട്ടി കുഴച്ച് പുക പുറത്ത് പോകാത്ത വിധത്തിൽ ഒരു ചട്ടിക്കുള്ളിൽ ആക്കി മറ്റൊരു ചട്ടി കൊണ്ട് കമഴ്ത്തി അടച്ച് ശീലമൺ ചെയ്ത് തീയെരിച്ച് പാകപ്പെടുത്തണം. കല്യാണം എന്ന് പേരുള്ള ഈ ക്ഷാരം
• സ്നിഗ്ദ്ധാഹാരം കഴിച്ച് കൊണ്ട് നെയ്യിൽ കലക്കി കുടിക്കുകയോ ആഹാരത്തിൽ ചേർത്ത് ഭക്ഷിക്കുകയോ ചെയ്യണം.
👨⚕️ INDICATIONS:
• ഉദാവർത്തം
• വിബന്ധം
• അർശസ്
• ഗുൽമം
• പാണ്ഡു
• ഉദര
• കൃമി
• മൂത്ര സംഗ
• അശ്മരീ
• ശോഫം
• ഹൃദ്രോഗം
• ഗ്രഹണീ രോഗം
• പ്രമേഹം
• പ്ലീഹ
• വേദന
• ആനാഹം
• ശ്വാസം
• കാസം
• ഗാഢവർച്ചസ് ഉള്ള അർശസിൽ ഏതെല്ലാം ചികിത്സകൾ പറഞ്ഞിട്ടുണ്ടോ അവയെല്ലാം ഇവിടെ ചെയ്യണം.
Comments
Post a Comment