മണ്ഡൂര വടകം | MANDOORA VATAKAM
![]() |
Mandooram- Old Iron Rust (Ferric Oxide or red iron oxide) |
📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM-16th CHAPTER (PANDU ROGA CHIKITSITHAM) : 16-19th SLOKA
📖 SLOKA:
താപ്യം ദാർവ്യാസ്ത്വചം ചവ്യം ഗ്രന്ഥികം ദേവദാരു ച
വ്യോഷാദിനവകം ചൈതച്ചൂർണ്ണയേദ്ദ്വിഗുണം തതഃ
മണ്ഡൂരം ചാഞ്ജനനിഭം സർവതോഷഗുണേഥ തൽ
പൃഥഗ്വിപക്വേ ഗോമൂത്രേവടകീകരണക്ഷമേ
പ്രക്ഷിപ്യ വടകാൻ കുര്യാത്താൻ ഖാദേത്തക്രഭോജനഃ
ഏതേ മണ്ഡൂരവടകാഃ പ്രാണദാഃ പാണ്ഡുരോഗിണാം
കുഷ്‌ഠാന്യജരകം ശോഫമൂരുസ്‌തംഭമരോചകം
അർശാംസി കാമലാം മേഹം പ്ലീഹാനം ശമയന്തി ച
🍀 INGREDIENTS:
• മാക്കീരകല്ല്- Purified and incinerated copper pyrite
• മരമഞ്ഞൾ തൊലി- Berberis aristata
• അത്തി തിപ്പലി വേര്- Piper chaba
• കാട്ട് തിപ്പലി വേര്- Piper longum
• ദേവതാരം- Cedrus deodara
• വ്യോഷാദി നവകം(9 മരുന്നുകൾ) (ചുക്ക്,കുരുമുളക്,തിപ്പലി,കൊടുവേലി,വിഴാലരി,നെല്ലിക്ക,കടുക്ക,താന്നിക്ക,മുത്തങ്ങ)
• ഇവ പൊടിച്ച് വയ്ക്കുക., എല്ലാറ്റിനേക്കാളും 2 ഇരട്ടിച്ചെടുത്ത അഞ്ജന വർണ്ണത്തിലുള്ള പുരാണ കിട്ടവും പൊടിക്കണം.
• എല്ലാറ്റിനേക്കാളും 8 ഇരട്ടിയുള്ള ഗോമൂത്രത്തിൽ മണ്ഡൂരത്തെ(Purified Ferric oxide) പ്രത്യേകം ചേർത്ത് പാകപ്പെടുത്തി വടകമാക്കാവുന്ന പാകത്തിൽ ആകുമ്പോൾ മേൽ പറഞ്ഞ പൊടി തൂവി വടകങ്ങളാക്കി തീർക്കണം.
• ഈ വടകങ്ങളെ മോര് കൂട്ടി ഭക്ഷണം കഴിച്ച് കൊണ്ട് ചവച്ച് തിന്നണം.
👨⚕️ INDICATIONS:
• പാണ്ഡുരോഗിണാം പ്രാണദാ (പാണ്ഡുരോഗം ഉള്ളവരുടെ രോഗം ശമിപ്പിച്ച് പ്രാണൻ നിലനിർത്തുന്നു)
• കുഷ്ഠരോഗം
• ദഹനമില്ലായ്മ
• ശോഫം
• ഊരു സ്തംഭം
• അരുചി
• അർശസ്
• കാമലാരോഗം
• പ്രമേഹം
• പ്ലീഹരോഗം
Comments
Post a Comment