പിപ്പല്യാദി അനുവാസന തൈലം | PIPPALYADI ANUVASANA THAILAM

പിപ്പല്യാദി അനുവാസന തൈലം | PIPPALYADI ANUVASANA THAILAM


📜 REFERENCE: ASHTANGAHRIDAYAM-CHIKITSA STHANAM-8TH CHAPTER (ARSHO ROGA CHIKITSITHAM)/89-92 SLOKA

📖SLOKA:

പിപ്പലീം മദനം വില്വം ശതാഹ്വാം മധുകം വചാം

കുഷ്ഠം ശുണ്ഠീം പുഷ്‌കരാഖ്യം ചിത്രകം ദേവദാരു ച

പിഷ്ട്വാ തൈലം വിപക്തവ്യം ദ്വിഗുണക്ഷീരസംയുതം

അർശസാം മൂഢവാതാനാം തച്ഛ്രേഷ്ഠമനുവാസനം

ഗുദനിസ്സരണം ശൂലം മൂത്രകൃച്ഛ്റം പ്രവാഹികാം

കട്യൂരുപൃഷ്ഠദൗർബല്യമാനാഹം വംക്ഷണാശ്രയം

പിച്ഛാസ്രാവം ഗുദേ ശോഫം വാതവർച്ചോവിനിഗ്രഹം

ഉത്ഥാനം ബഹുശോ യച്ച ജയേത്തച്ചാനുവാസനാൽ

🍀 INGREDIENTS:

ചെറുതിപ്പലി

• മലം കാരക്ക

• കൂവള വേര്

• ചതകുപ്പ

• അതിമധുരം

• വയമ്പ്

• കൊട്ടം

• ചുക്ക്

• പുഷ്കരമൂലം

• കൊടുവേലി കിഴങ്ങ്

• ദേവതാരം

• ഇവയൊക്കെ കൂട്ടി അരച്ച് കൽക്കമാക്കി

• എള്ളെണ്ണ ഇരട്ടി പാലും ചേർത്ത് കാച്ചി എടുക്കണം.

👨‍⚕️ INDICATIONS:

• കോഷ്ഠത്തിൽ മുടങ്ങി നിൽക്കുന്ന വായുവിനോട് കൂടിയ അർശസിൽ ശ്രേഷഠമാണ് ഈ അനുവാസന തൈലം.

• ഗുദഭംശം

• വയറ്റ് നോവ്

• മൂത്ര തടവ്

• പ്രവാഹിക

• അരക്കെട്ട്, തുട, മുതുക് ഇവിടങ്ങിൽ ഉണ്ടാകുന്ന ബലഹാനി

• വംക്ഷണ വീക്കം

• പിച്ഛാതിസാരം

• ഗുദത്തിലെ നീര്

• വായുവിൻ്റേയും, മലത്തിൻ്റെയും തടവ്

• മാംസാങ്കുരങ്ങൾ വീണ്ടും അധികമായി ഉണ്ടായി വരിക എന്നിവ അനുവാസന പ്രയോഗം കൊണ്ട് ശമിക്കും.

Comments