സാരസ്വതഘൃതം | SARASWATA GHRITA

സാരസ്വതഘൃതം | SARASWATA GHRITA


ഉറച്ചുകിടക്കുന്ന നെയ്യിന്റെ പ്രകൃതമാണത്രേ മസ്തിഷ്കത്തിന്. ഇതൊരു പഴയ നിരീക്ഷണമാണ്. മസ്തിഷ്കത്തെക്കുറിച്ച് പുതിയ അവബോധങ്ങളുണ്ടായതോടെ ഈയൊരു ഉപമ പ്രസക്തമല്ലാതായി. എന്നാൽ ഒരു നെയ്യുരുള പോലെ മസ്തിഷ്ക്കത്തെ നിരൂപിച്ചെടുത്തവർ നെയ്യിന് മസ്തിഷ്ക കേന്ദ്രീകൃതമായ നിരവധി പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ കഴിയുമെന്നുകൂടി രേഖപ്പെടുത്തിവെച്ചു.മാത്രമല്ല, ഔഷധവീര്യത്തെ നെയ്യിലേക്ക്സംക്രമിപ്പിച്ച് ഉപയോഗിക്കാനുള്ള ക്രമങ്ങളും ശാസ്ത്രത്തിൽ വിവരിച്ചിട്ടുണ്ട്. അതുപ്രകാരം തയ്യാറാക്കി വരുന്ന ഒരു മരുന്നാണ് സാരസ്വതഘൃതം. വാക്ക് ഉറയ്ക്കുവാനും ഓർമ്മയുടെ തെളിച്ചം നിലനിർത്താനും ചിന്താശേഷി വർധിപ്പിക്കാനും ബുദ്ധി വളരാനും സാരസ്വതഘൃതം ഉപയോഗപ്പെടുത്തുന്നു.

 

Ingredients of സാരസ്വതഘൃതം | SARASWATA GHRITA

📜 Reference: ASHTANGAHRIDAYAM-UTHARASTHANAM-1ST CHAPTER(BALOPACHARANEEYAM)/50TH SLOKA

📖SLOKA:

അജാക്ഷീരേ അഭയാവ്യോഷപാഠോഗ്രാശിഗ്രുസൈന്ധവൈ

സിദ്ധം സാരസ്വതം സർപിർ വാങ്മേധാസ്മൃതിവഹ്നികൃത്

🍀 INGREDIENTS:

1. കടുക്ക

2. ചുക്ക്

3. കുരുമുളക്

4. തിപ്പലി

5. പാട കിഴങ്ങ്

6. വയമ്പ്

7. മുരിങ്ങ തൊലി

8. ഇന്തുപ്പ്

9. ഇവ ആട്ടിൻ പാലിൽ ചേർത്ത് നെയ്യ് കാച്ചി എടുക്കുക.

👨‍⚕️ INDICATIONS:

• വാക് പ്രവൃത്തി

• ധാരണ ശക്തി

• ഓർമ്മ ശക്തി

• അഗ്നി ബലം ഇവയെ പ്രദാനം ചെയ്യുന്നു.

Comments