ശാരിബാദ്യാസവം | SARIBADYASAVAM

ശാരിബാദ്യാസവം | SARIBADYASAVAM

ശാരിബ(നറുനീണ്ടിക്കിഴങ്ങ്-Indian Sarsaparilla): Hemidesmus indicus, Apocynaceae


📜REFERENCE: BHAISHAJYA RATNAVALI PRAMEHA PIDAKA ADHIKARA - 22-27

📖SLOKA:

ശാരിബാം മുസ്തകം ലോധ്രം ന്യഗ്രോധം പിപ്പലീം ശഠീം

അനന്താം പത്മകം വാളം പാഠാം ധാത്രീം ഗുഡൂചികാം

ഉശീരം ചന്ദനദ്വന്ദ്വം യവാനീം കടുരോഹിണീം

പത്രമേലാദ്വയം കുഷ്ഠം സ്വണ്ണപത്രാം ഹരീതകീം

ഏഷാം ചതുഃപലാൻ ഭാഗാൻ സൂക്ഷ്മചൂണ്ണകൃതാൻ ശുഭാൻ

ജലദ്രോണദ്വയേ ക്ഷിപ്ത്വാ ദദ്യാൽ ഗുഡതുലാത്രയം

പലാനി ദശധാതക്യാ ദ്രാക്ഷാം ഷഷ്ടിപലാം തഥാ

മാസം സംസ്ഥാപയേദ്ഭാണ്ഡേസംവൃതേ മൃണ്മയേശുഭേ

ശാരിബാദ്യാസവസ്യാസ്യ പാനാന്മേഹാംശ്ച വിംശതിഃ

ശരാവികാദയഃ സവാഃ പിടകാസ്തൽ കൃതാശ്ചയാഃ

ഉപദംശകരോഗശ്ച വാതരക്തം ഭഗന്ദരം

സർവ ഏതേ ശമം യാന്തി വ്യാധയോ നാത്രസംശയഃ

🍀 INGREDIENTS:

• നറുനീണ്ടിക്കിഴങ്ങ്

• മുത്തങ്ങാക്കിഴങ്ങ്

• പാച്ചോറ്റിത്തൊലി

• പേരാലിൻതൊലി

• തിപ്പലി

• കച്ചോലം

• കൊടിത്തൂവവേര്

• പതുമുകം

• ഇരുവേലി

• പാടത്താളിക്കിഴങ്ങ്

• നെല്ലിക്കാത്തോട്

• അമൃതു

• രാമച്ചം

• ചന്ദനം

• രക്തചന്ദനം

• ജീരകം

• കടുകുരോഹിണി

• പച്ചില

• ചിറ്റേലം

• പേരേലം

• കൊട്ടം

• അടപതിയൻകിഴങ്ങ്

• കടുക്കാത്തോട്

• ഇവ 4 പലം വീതം. എല്ലാംകൂടി പൊടിച്ചു 32 ഇടങ്ങഴി വെള്ളത്തിൽ ഇട്ട് അതിൽ

• 300 പലം ശക്കര കലക്കണം.

• താതിരിപ്പൂവ് 10 പലം.

• മുന്തിരിങ്ങാപ്പഴം 60 പലം. 

ഇവ എല്ലാംകൂടി ഒരു കുടത്തിലാക്കി അടച്ചുകെട്ടി വയ്ക്കുക. 1 മാസം കഴിഞ്ഞതിനുശേഷമെടുത്ത് അഗ്നിബലത്തിനു തക്കവണ്ണം സേവിക്കുക.

👨‍⚕️ INDICATIONS:

• 20 വിധത്തിലുള്ള പ്രമേഹങ്ങൾ

• ശരാവികാദികളായ സകല പ്രമേഹക്കുരുക്കളും

• ഉപദംശരോഗം

• വാതരക്തം

• ഭഗന്ദരം

• എന്നീ രോഗങ്ങളും നിശ്ചയമായും ശമിക്കും.

Comments