ദ്രാക്ഷാരിഷ്ടം | DRAKSHARISHTAM

ദ്രാക്ഷാരിഷ്ടം | DRAKSHARISHTAM



📜 REFERENCE: SARANGADHARA SAMHITA-MADHYAMA KHANDAM-10TH CHAPTER(ASAVA ARISHTA VIDHI)

📖 SLOKA:

ദ്രാക്ഷാ തുലാർദ്ധം ദ്വിദ്രോണേ ജലസ്യ വിപചേൽ സുധീഃ

പാദശേഷേ കഷായേ ച പൂതേ ശീതേ വിനിക്ഷിപേൽ


ഗുഡസ്യ ദ്വിതുലാം തത്ര ത്വഗേലാപത്രകേസരം

പ്രിയംഗുർമ്മരിചം കൃഷ്ണാ വിഡംഗം ചേതി ചൂർണ്ണയേൽ


പൃഥക്‌പലോന്മിതൈർഭാഗൈസ്തതോ ഭാണ്ഡേ നിധാപയേൽ സമന്തതോ ഘട്ടയിത്വാ പിബേജ്ഞാതരസം തതഃ


ഉരഃക്ഷതം ക്ഷയം ഹന്തികാസശ്വാസഗളാമയാൻ

ദ്രാക്ഷാരിഷ്‌ടാഹ്വയഃ പ്രോക്തോ ബലകൃന്മലശോധനഃ

🍀 INGREDIENTS:

• അരത്തുലാം മുന്തിരിങ്ങാപ്പഴം🍇 മുപ്പത്തിരണ്ടിടങ്ങഴി വെള്ളത്തിൽ കഷായംവച്ച് എട്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് തണുത്തതിനുശേഷം

• രണ്ടുതുലാം ശർക്കരയും

• ഇലവർങ്‌ഗം

• ഏലത്തരി

• പച്ചില

• നാഗപ്പൂവ്

• ഞാഴൽപ്പൂവ്

• കുരുമുളക്

• തിപ്പലി

• വിഴാലരിപ്പരിപ്പ്

ഇവ ഒരു പലംവീതമെടുത്ത് പൊടിച്ച പൊടിയും ചേർത്ത് അടച്ചുകെട്ടിവച്ച് ഒരുമാസം കഴിഞ്ഞതിനുശേഷമെടുത്ത് സേവിക്കുക.

👨‍⚕️ INDICATIONS:

• ഉരഃക്ഷതം

• ക്ഷയം

• ചുമ

• വായുമുട്ടൽ

• കണ്ഠരോഗം

• ബലം ഉണ്ടാക്കും

• മലശോധന ഉണ്ടാക്കും

Comments