കാഞ്ചനാര ഗുഗ്ഗുലു | KANCHANARA GUGGULU
![]() |
(Kanchanara(orchid tree): Bauhinia variegata, Fabaceae) |
📜 REFERENCE: SARANGADHARA SAMHITA-MADHYAMA KHANDAM-7TH CHAPTER(VATAKADI VIDHI)
📖SLOKA:
കാഞ്ചനാരത്വചോ ഗ്രാഹ്യം പലാനാം ദശകം ബുധൈഃ
ത്രിഫലാ ഷട്‌പലാ കാര്യാ ത്രികടുഃ സ്യാൽ പലത്രയം
പലൈകം വരുണം കുര്യാദേലാത്വക് പത്രകം തഥാ
ഏകൈകം കർഷമാത്രം സ്യാൽസർവാണ്യേകത്ര ചൂർണ്ണയേൽ
യാവച്ചൂർണ്ണമിദം സർവം താവന്മാത്രസ്യ ഗുഗ്ഗുലുഃ
സംകട്യ സർവമേകത്ര പിണ്ഡം കൃത്വാ ച ധാരയേൽ
ഗുടികാഃ ശാണമാത്രേണ പ്രാതർഗ്രാഹ്യാ യഥോചിതം
ഗണ്ഡമാലാം ജയത്യുഗ്രാമപചീമർബുദാനി ച
ഗ്രന്ഥീൻ വ്രണാംശ്ച ഗുല്‌മാംശ്ച കുഷ്‌ഠാനി ച ഭഗന്ദരം
പ്രദേയശ്ചാനുപാനാർത്ഥം ക്വാഥോ മുണ്ഡീതികാഭവഃ
ക്വാഥഃ ഖദിരസാരസ്യ പത്ഥ്യാക്വാഥോ അത്രകോഷ്ണകം
🍀 INGREDIENTS:
• കാഞ്ചനാര തൊലി(Kanchanara(orchid tree): Bauhinia variegata, Fabaceae)- 10 പലം
• ത്രിഫല- 6 പലം
• ചുക്ക്, കുരുമുളക്, തിപ്പലി- 1 പലം വീതം
• നീർമാതള തൊലി- 1 പലം
• ഏലത്തരി, ഇലവർങ്ഗം, പച്ചില- 3 കഴഞ്ച് വീതം
• എല്ലാം കൂടി പൊടിച്ച് ഗുഗ്ഗുലു പാവാക്കി അതിൽ ചേർത്ത് യോജിപ്പിച്ച് മുക്കാൽ കഴഞ്ച്(3 g) വീതം ഗുളിക ഉരുട്ടി രാവിലെ സേവിക്കുക.
👨⚕️ INDICATIONS:
• വർദ്ധിച്ച ഗണ്ഡമാല
• അപചി
• അർബുദം
• ഗ്രന്ഥി
• വ്രണം
• ഗുൽമം
• കുഷ്ഠം
• ഭഗന്ദരം
🍶ANUPANAM:
• ശ്രാവണി(Decoction of Mundi - Sphaeranthus indicus)
• കരിങ്ങാലി
• കടുക്കാത്തോട്
ഇവയിൽ ഏതെങ്കിലും കൊണ്ട് ഉണ്ടാക്കായ കഷായമോ ചൂട് വെള്ളമോ അനുപാനമായി സേവിക്കണം.
Comments
Post a Comment