തക്രാരിഷ്ടം | THAKRARISHTAM

തക്രാരിഷ്ടം | THAKRARISHTAM



📜 REFERENCE: ASHTANGAHRIDAYAM- CHIKITSA STHANAM-8TH CHAPTER(ARSHO CHIKITSITHAM)/45-47 SLOKA

📖SLOKA:

ധാന്യോപകുഞ്ചികാജാജീഹ പുഷാപിപ്പലീദ്വയൈ

കാരവീഗ്രന്ഥികശടീയവാന്യഗ്നിയവാനകൈഃ

ചൂർണ്ണിതൈർഘൃതംപാത്രസ്ഥം നാത്യമ്ലം തക്രമാസുതം

തക്രാരിഷ്ടം പിബേജ്ജാതം വ്യക്താമ്ലകടു കാമത

ദീപനം രോചനം വർണ്ണ്യം കഫവാതാനുലോമനം

ഗുദശ്വയഥുകണ്ഡ്വർത്തിനാശനം ബലവർദ്ധനം.

🍀 INGREDIENTS:

1. കൊത്തമല്ലി

2. ഏലത്തരി

3. ജീരകം

4. അടയ്ക്കാമണിയൻ

5. തിപ്പലി

6. ആനത്തിപ്പലി

7. കരിംജീരകം

8. കാട്ടുതിപ്പലിവേര്

9. കച്ചോലം

10. ക്രോശാണി

11. കൊടുവേലിക്കിഴങ്ങ്

12. അയമോദകം

ഇതൊക്കെക്കൂടി പൊടിച്ചുചേർത്ത് അധികം പുളിക്കാത്ത മോര് നെയ്‌ പാത്രത്തിലൊഴിച്ചു അടച്ചുകെട്ടിവച്ചിരുന്ന് അമ്ലകടുരസങ്ങൾ വ്യക്തമായിത്തീരുമ്പോൾ സുജാതമായിത്തീരുന്ന ആ തക്രാരിഷ്ടത്തെ വേണ്ടിടത്തോളം കുടിച്ചുകൊള്ളണം.

👨‍⚕️ INDICATIONS:

• അഗ്നിദീപ്‌തിയെ ഉണ്ടാക്കും

• രുചികരമാണ്

• നിറത്തെ നന്നാക്കും

• കഫവാതാനുലോമനം

• ഗുദത്തിലെ വീക്കം,ചൊറിച്ചിൽ,വേദന ശമിക്കും.

• ബലവർദ്ധനം

Comments