ഉയരവും തൂക്കവുമില്ലാതെ കുട്ടികൾ, കാരണം മാറുന്ന ജീവിതശൈലി | NEW LIFESTYLE AFFECTS CHILD HEALTH

ഉയരവും തൂക്കവുമില്ലാതെ കുട്ടികൾ, കാരണം മാറുന്ന ജീവിതശൈലി | NEW LIFESTYLE AFFECTS CHILD HEALTH


മാറുന്ന ജീവിതശൈലിയിൽ ആവശ്യത്തിന് ഉയരവും തൂക്കവുമില്ലാതെ കേരളത്തിലെ കുട്ടികൾ. സംസ്ഥാനത്തെ കുട്ടികളിൽ പോഷകാഹാരപ്രശ്നങ്ങൾ കൂടിവരുന്നതായി ദേശീയ കു ടുംബാരോഗ്യ സർവേ (National Family Health Survey (NFHS)) റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തമാക്കുന്നു.

• പ്രായത്തിനനുസരിച്ച് പൊക്കമില്ലായ്മ,തൂക്കമില്ലായ്മ, പൊക്കത്തിനനുസരിച്ച് വണ്ണമില്ലായ്മ, അമിതവണ്ണം തുടങ്ങിയതാണ് പ്രശ്നങ്ങൾ. എൻ.എഫ്.എച്ച്.എസിന്റെ അഞ്ചാംഘട്ട സർവേ അനുസരിച്ച് 6 മുതൽ 14 വയസ്സുവരെയുള്ള 63 ശതമാനത്തോളം കുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരാണ്, 23.4 ശതമാനം കുട്ടികൾക്കാണ് മതിയായ പൊക്കമില്ലാത്തത്. മുൻസർവേയിലിത് 19.7 ശതമാനമായിരുന്നു. അമിതഭാരമുള്ള കുട്ടികളുടെ ശതമാനം 3.4-ൽ നിന്ന് നാലായി. പ്രായത്തിനനുസരിച്ച് ഭാരമില്ലാത്തവർ 16.1 ശതമാനത്തിൽനിന്ന് 19.7 ശതമാനമായി. 15.8 ശതമാനം കുട്ടികൾ പൊക്കത്തിനനുസരിച്ച് വണ്ണമില്ലാത്തവരാണ്. മുൻസർവേയിലിത് 15.7 ആണ്.

• ആറുമാസം മുതൽ അഞ്ചുവയസ്സുവരെയുള്ള 39 ശതമാനം കുട്ടികളിലും വിളർച്ചയുണ്ട്. മുൻസർവേയിലിത് 35.7 ശതമാനമാണ്. ആൺകുട്ടികളിലാണ് വിളർച്ച കൂടുതൽ-41 ശതമാനം, 38 ശതമാനമാണ് പെൺകുട്ടികൾ. വിളർച്ചയുള്ള അമ്മമാരുടെ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗർഭിണികളിലെ വിളർച്ച 22.6 ശതമാനത്തിൽ നിന്ന് 31.4 ശതമാനമായാണ് രണ്ടു സർവേ കാലയളവിനിടയിൽ കൂടിയത്.

• പുതിയ ഭക്ഷണശീലങ്ങൾ കാരണം കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം കിട്ടാതെവരുന്നു. എല്ലിന്റെയും പേശികളുടെയും മറ്റും വളർച്ചയ്ക്കാവശ്യമായ വിറ്റാമിൻ ഡി, ബി 12 തുടങ്ങിയവയുടെ കുറവുമുണ്ട്. ജീവിതശൈലിയിലെ മാറ്റം കാരണം സംസ്ഥാനത്ത് നല്ലൊരു വിഭാഗം പേരിലും ഈ വിറ്റാമിനുകളുടെ കുറവുണ്ട്.

Comments