അർബുദത്തെ കീഴടക്കാൻ കൃത്രിമ ആന്റിജൻ | IISc designs antigen against cancer cells

അർബുദത്തെ കീഴടക്കാൻ കൃത്രിമ ആന്റിജൻ | IISc designs antigen against cancer cells


അർബുദകോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്റിജൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐ.ഐ.എസ്‌സി.)(Indian Institute of Science (IISc))ഗവേഷകർ വികസിപ്പി ച്ചു. രക്തത്തിലെ പ്രോട്ടീൻ(മാംസ്യം) വഴി ഈ ആന്റിജനെ ലിംഫ് നോഡിലെത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. പലതരം അർബുദങ്ങൾക്കുമുള്ള വാക്സിൻ വികസിപ്പിക്കാൻ ഈ പരീക്ഷണം സഹായിക്കും. രക്തത്തിലെ പ്ലാസ്മയിലെ സിറം ആൽബുമിൻ എന്ന പ്രോട്ടീനിൽ ഈ ആന്റിജൻ ഘടിപ്പിച്ചാണ് ലിംഫ് നോഡിലെത്തിച്ചത്. എലികളിലാണ് പരീക്ഷണം നടത്തിയത്. ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ.എൻ.ജയരാമനും ഗവേഷക വിദ്യാർഥിനിയായ കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.വി. കീർത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആൻ്റിജൻ വികസിപ്പിച്ചെടുത്തത്.

ശരീരത്തിൽത്തന്നെയുള്ള പ്രോട്ടീനിനെത്തന്നെ വാഹകരാക്കി ആന്റിജൻ ലിംഫ് നോഡിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. കൃത്രിമ പ്രോട്ടീൻ, വൈറസ് കണിക എന്നിവയെ വാഹകരായി ഉപയോഗിച്ച് ആന്റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാൻ ശാസ്ത്രജ്ഞർ മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇത് പാർശ്വഫലങ്ങൾക്കിടയാക്കുകയും അർബുദകോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഇതിനെ മറികടക്കാൻ ഉപകരിക്കുന്ന കണ്ടുപിടിത്തമാണ് ഇപ്പോഴത്തേത്.


🗞️ Based on news reports on April 2024

Comments