ഭീമൻസർപ്പത്തിന്റെ ഫോസിൽ കണ്ടെത്തി | Worlds Largest Snake Fossil

ഭീമൻസർപ്പത്തിന്റെ ഫോസിൽ കണ്ടെത്തി | WORLDS LARGEST SNAKE FOSSIL


ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ ഫോസിൽ ലോകത്തു ജീവിച്ചവയിൽ വെച്ച് ഏറ്റവുംവലിയ പാമ്പിന്റേതെന്ന് ഐ.ഐ.ടി. റൂർക്കിയിലെ ഗവേഷകർ. കശേരുവിന് രൂപംനൽകുന്ന 27 അസ്ഥികൾ വിശകലനം ചെയ്താണ് നിഗമനം. 4.7 കോടി വർഷംമുമ്പ് കച്ചിലെ ചതുപ്പുനിലങ്ങളിൽ ജീവിച്ചെന്ന് കരുതുന്ന പാമ്പിന് 'വാസുകി ഇൻഡിക്കസ്'(Vasuki Indicus) എന്നാണ് പേരിട്ടിരിക്കുന്നത്. പുരാണത്തിൽ ശിവന്റെ കഴുത്തിൽ കിടന്ന പാമ്പാണ് വാസുകി.

പാമ്പ് പൂർണവളർച്ചയെ ത്തിയിരുന്നതായും ഏകദേശം 11 മുതൽ 15 മീറ്റർവരെ നീളമുണ്ടായിരുന്നതായും കരുതുന്നു. വംശനാശം സംഭവിച്ച ഭീമൻ പാമ്പായ ടൈറ്റനോ ബോവയുമായി(Titanoboa) മാത്രമേ വലുപ്പത്തിൽ ഇതിനെ താരതമ്യ പ്പെടുത്താനാകൂവെന്നും ഇതുവരെ ജീവിച്ചതിൽവെച്ച് ഏറ്റവും നീളം കൂടിയ പാമ്പാണിതെന്നും ഗവേഷകർ പറഞ്ഞു. കണ്ടെത്തലുകൾ 'സയന്റിഫിക് ജേണലി'ൽ പ്രസിദ്ധീകരിച്ചു. ചതുപ്പുനിലങ്ങളിലാണ് ഇവ കഴിഞ്ഞിരുന്നത്.

ലഭ്യമായ കശേരുക്കളിൽ പലതും പാമ്പ് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ്. ഏറ്റവും വലിയ കശേരുവിന് 11 സെന്ററിമീറ്റർ വീതിയുണ്ടായിരുന്നു. വീതിയേറിയതും സിലിൻഡർ ആകൃതിയിലുള്ളതുമായ ശരീരമുണ്ടായിരുന്നെന്നും പഠനത്തിൽ പറയുന്നു.


🗞️ Based on newspaper reports on 20/04/2024





Comments