മൺചട്ടിയിൽ പാചകം ചെയ്യൂ ആരോഗ്യം നിലനിർത്തൂ | MUD UTENSILS BEST FOR COOKING

മൺചട്ടിയിൽ പാചകം ചെയ്യൂ ആരോഗ്യം നിലനിർത്തൂ | MUD UTENSILS BEST FOR COOKING



പാചകരീതിയിൽ പരിഷ്കാരങ്ങൾ എത്രവന്നാലും അടുക്കളയിൽ താരപദവി മൺചട്ടിക്കും കലത്തിനും തന്നെ. ഭക്ഷണം പാകംചെയ്യാൻ ഏറ്റവും മികച്ചത് മൺപാത്രങ്ങളാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻ.ഐ.എൻ) ഓർമ്മിപ്പിക്കുന്നു. മൺചട്ടിയിലെ പാചകത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. എൻ.ഐ.എൻ. പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശത്തിൽ വിവിധ പാത്രങ്ങളിലെ പാചക രീതികളുടെ ഗുണദോഷങ്ങൾ വിവരിക്കുന്നുണ്ട്.


🧉 മൺപാത്രം:

• ഭക്ഷണത്തിൻ്റെ പോഷക മൂല്യം നശിക്കുന്നില്ല.

• രുചിയും സുഗന്ധവും ഉണ്ടാവും.

• പാചകത്തിന് എണ്ണ കുറച്ചുമതി.

• ചൂട് തുല്യമായി വിതരണം ചെയ്യുന്നു.

• സുഷിരസുഭാവം സ്വാഭാവിക ബാഷ്‌പീകരണത്തിനും ഭക്ഷണത്തിൻ്റെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

• പ്രകൃതിസൗഹൃദം


🍚സ്റ്റെയിൻലസ് സ്റ്റീൽ:

• സുരക്ഷിതം, തുരുമ്പിക്കില്ല.

• ദീർഘകാലം ഉപയോഗിക്കാം.

• ഭക്ഷ്യവസ്തുക്കളുമായി പ്രതിപ്രവർത്തനമില്ല

• ലോഹ ചുവയില്ല


🥣അലുമിനിയം, ചെമ്പ്:

• ലോഹച്ചുവ അനുഭവപ്പെടാം

• ലോഹാംശം ഭക്ഷണത്തിലെത്താം

• അച്ചാർ, ചട്നി, സാമ്പാർ, സോസ് പോലുള്ള അമ്ലത്വമുള്ള ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും സുരക്ഷിതമല്ല.


🍳നോൺസ്റ്റിക്ക് പാൻ:

• 170 ഡിഗ്രിക്കുമുകളിൽ ചൂടായാൽ അപകടകരമാവും. ഭക്ഷ്യവസ്‌തുക്കളില്ലാതെ പാൻ കുറെനേരം അടുപ്പത്ത് വെച്ചാൽ ഇത് സംഭവിക്കും.

• ടെഫ്ലോൺ ആവരണം ഇളകിയാൽ ഉപേക്ഷിക്കണം.


🫕കൽച്ചട്ടി:

• ടെഫ്ലോൺ ആവരണം ഇല്ലാത്ത കൽച്ചട്ടികൾ സുരക്ഷിതമാണ്.

• ചൂട് ദീർഘനേരം നിലനിൽക്കും.

• ടെഫ്ലോൺ ആവരണം ഉണ്ടെങ്കിൽ മിതമായ ചൂടിലെ പാചകം ചെയ്യാവൂ.


📰Based on News Reports on 13/05/24

Comments